ബത്തേരിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പയ്യോളി സ്വദേശിക്ക് പരിക്ക്
ബത്തേരി: ബത്തേരി കല്ലൂരിൽ ദേശീയപാത 766-ൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് പരിക്കേറ്റു. പയ്യോളി സ്വദേശി മുഹമ്മദ് ഷാദുൽ (27) നാണ് പരിക്കേറ്റത്.
ഇന്നലെ ( നവംബർ 7 ) രാവിലെ 8.30 ഓടെയായിരുന്നു അപകടം. മുത്തങ്ങ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും എതിർദിശയിൽ വന്ന ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ മുഹമ്മദ് ഷാദുലിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി





