തലസ്ഥാനത്തെ സ്വർണക്കൊള്ള: നാലുപേർ വയനാട്ടിൽനിന്ന് പിടിയിൽ; ദിവസങ്ങൾ നീണ്ട ആസൂത്രണം

തിരുവനന്തപുരം: തലസ്ഥാനത്ത് ജ്വല്ലറി ഉടമയിൽനിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണം കവർച്ച ചെയ്ത സംഭവത്തിൽ ആറു പ്രതികളെ പൊലീസ് പിടികൂടിയതായി വിവരം. മോഷണശേഷം കാറിൽ തമിഴ്നാട്ടിലേക്ക് കടന്ന അഞ്ചംഗ സംഘത്തിലെ നാലുപേരും ഗൂഢാലോചനയിൽ പങ്കെടുത്ത രണ്ടുപേരുമാണ് പിടിയിലായത്. വയനാട്ടിൽനിന്നാണ് നാലുപേരെ പിടികൂടിയത്. ഇവർക്കൊപ്പമുണ്ടായിരുന്ന ഒരാൾ ഓടിരക്ഷപ്പെട്ടു.പ്രതികളെ തിരുവനന്തപുരത്തെത്തിച്ച് വിശദമായി ചോദ്യം ചെയ്താൽ മാത്രമേ മോഷണം സംബന്ധിച്ച കാര്യങ്ങളിൽ വ്യക്തത വരികയുള്ളൂവെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. സിറ്റി പൊലീസ് കമീഷണർ അരുൾ ആർ.ബി. കൃഷ്ണയുടെ നേതൃത്വത്തിൽ വിവിധ സംഘങ്ങളായി തിരിഞ്ഞുള്ള അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. മോഷണശേഷം രക്ഷപ്പെട്ട സംഘം ബൈക്ക് ഉപേക്ഷിച്ച് കാറിൽ ദേശീയപാത വഴി തമിഴ്നാട്ടിലേക്ക് കടക്കുകയായിരുന്നു. പൊലീസ് പിന്തുടരുന്നെന്ന് മനസ്സിലാക്കിയ ഇവർ തമിഴ്നാട്ടിൽനിന്ന് വയനാട് ഭാഗത്തേക്ക് എത്തിയപ്പോൾ പൊലീസ് വാഹനം വളഞ്ഞ് നാലുപേരെ പിടികൂടുകയായിരുന്നു. കവർച്ച ചെയ്ത കുറച്ച് സ്വർണം ഇവരിൽനിന്ന് കണ്ടെടുത്തതായി അറിയുന്നു. വിശദാംശങ്ങൾ പൊലീസ് വെളിപ്പെടുത്തിയില്ല. ദിവസങ്ങൾ നീണ്ട ആസൂത്രണത്തിന് ശേഷമാണ് കവർച്ച നടത്തിയതെന്നും മണിക്കൂറുകളോളം പ്രതികൾ ഇതിനായി കാത്തുനിന്നെന്നും അന്വേഷണത്തിൽ വ്യക്തമായി. സ്വർണാഭരണങ്ങൾ പൊട്ടിക്കുന്ന സംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. മോഷ്ടാക്കൾക്കായി പൊലീസ് കേരളത്തിലും അയൽസംസ്ഥാനത്തേക്കും അന്വേഷണം വ്യാപിപ്പിച്ചതിന്‍റെ ഫലമായാണ് പിടികൂടാനായത്. വ്യാഴാഴ്ച രാത്രി 10.30നായിരുന്നു സംഭവം. സി.സി.ടി.വി ദൃശ്യങ്ങളും ഫോൺ നമ്പറുകളും കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതികളിലെത്താൻ സഹായിച്ചത്. സംശയമുള്ള നിരവധി പേരെ ചോദ്യം ചെയ്തിരുന്നു. സംഭവം നടന്നത് രാത്രി 10.30നാണെങ്കിലും വൈകീട്ട ഏഴ് മണി മുതൽ പ്രതികളുടെ സാന്നിധ്യം ഈ പ്രദേശത്തുണ്ടായിരുന്നെന്ന മൊഴികളും പൊലീസിന് ലഭിച്ചിരുന്നു.കടയടച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ചാലയിലെ വൈഷ്ണവി ജ്വല്ലറി ഉടമ മഹാരാഷ്ട്ര സ്വദേശി നന്ദകുമാറിന്‍റെ കൈവശമുണ്ടായിരുന്ന രണ്ടു കിലോയോളം സ്വർണമാണ് മോഷ്ടിക്കപ്പെട്ടത്. സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങവെ പവർഹൗസിന് സമീപം മരക്കട എസ്.ബി.ഐ ബാങ്കിന് സമീപംവെച്ചാണ് ബൈക്കിൽ ഹെൽമെറ്റ്‌ ധരിച്ചെത്തിയ രണ്ടുപേർ നന്ദകുമാറിന്‍റെ സ്വർണമടങ്ങിയ തോൾബാഗ് തട്ടിപ്പറിച്ച് രക്ഷപ്പെട്ടത്. തകരപ്പറമ്പിലേക്കുള്ള പാലം കടന്ന് പ്രതികൾ രക്ഷപ്പെടുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

slot gacor hari ini

link slot gacor

slot online

mimislot

mimislot link

Informasi Slot Gacor

akses mimislot

https://www.cicgogo.com/contact-us

slot gacor

mimislot

mimislot

mimislot

slot gacor

slot

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

slot gacor hari ini

DEWISLOT77

TAXI4D

slot853

ICASLOT

mimislot

babaslot