ചെങ്ങോട്ടുകാവ് ബസും കാറും കൂട്ടിയിടിച്ച് അപകടം ; വടകര സ്വദേശിക്ക് പരിക്ക്
ചെങ്ങോട്ടുകാവ് : ചെങ്ങോട്ടുകാവ് മേൽപ്പാലത്തിൽ കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ച് അപകടം. കാർ ഡ്രൈവർക്ക് പരിക്കേറ്റു.
വടകര കണ്ണൂക്കര സ്വദേശി അഷറഫിനാണ് പരിക്കേറ്റത്.
കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറും വടകര ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ്സും കൂട്ടിയിടിക്കുകയായിരുന്നു.
പരിക്കേറ്റ അഷറഫിനെ നാട്ടുകാർ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. കഴുത്തിനും തലയ്ക്കും ചെറിയ പരിക്കുകളേറ്റതായാണ് വിവരം. പരിക്ക് ഗുരുതരമല്ലെന്നാണ് അറിയുന്നത്.
വിവരമറിഞ്ഞ് കൊയിലാണ്ടി അഗ്നിരക്ഷാസേനയും പോലീസും സ്ഥലത്തെത്തി. അപകടത്തെ തുടർന്ന് വാഹനഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.





