ഭരണസ്തംഭനമെന്ന് പറഞ്ഞ് പരത്തുന്നു; സർക്കാരിനെ ഭരിക്കാൻ അനുവദിക്കണം, ജനങ്ങൾ എല്ലാം തിരിച്ചറിയും’: മുഖ്യമന്ത്രിയെ പിന്തുണച്ച് പി.വി അൻവർ
‘
കൊച്ചി: മുഖ്യമന്ത്രിയെ പിന്തുണച്ച് പി.വി അൻവർ. സർക്കാരിനെ ഭരിക്കാൻ അനുവദിക്കണം. വ്യക്തിപരമായ വിഷയങ്ങൾ ചർച്ച ചെയ്യേണ്ട ഇടത്ത് ചർച്ച ചെയ്യണം. ഭരണസ്തംഭനം എന്ന് പറഞ്ഞ് പരത്തുന്നു. അത് പാടില്ല. കോൺഗ്രസുമായി ബന്ധപ്പെട്ട് നിലവിലെ തർക്കം ആരോഗ്യകരമല്ല. സാധാരണ പ്രവർത്തകർക്കും ജനങ്ങൾക്കും മനോവിഷമം ഉണ്ടാക്കുന്ന കാര്യങ്ങൾ ആണ് തർക്കം.കോൺഗ്രസിലെ തർക്കം ജനങ്ങൾ എല്ലാം കാണുന്നുണ്ട്. ജനങ്ങൾ ആണ് എല്ലാം തിരിച്ചറിയും. രാഷ്ട്രീയമായി എല്ലാവർക്കും വ്യക്തിപരമായ പല ആവശ്യവും ഉണ്ടാകും. ബോർഡ് കോർപറേഷൻ വിഭജനം നീണ്ടുപോകുന്നത് പുതിയ സംഭവം അല്ല. യുഡിഫ് അധികാരത്തിൽ വന്നപ്പോൾ എല്ലാം മാസങ്ങൾ എടുത്താണ് വിഭജനം പൂർത്തിയാക്കിയതെന്നും അൻവർ വ്യക്തമാക്കി.രാഷ്ട്രീയമായി എല്ലാവർക്കും വ്യക്തിപരമായ പല ആവശ്യങ്ങളും ഉണ്ടാകാമെങ്കിലും ബോർഡ്-കോർപ്പറേഷൻ വിഭജനം നീണ്ടുപോകുന്നത് പുതിയ സംഭവമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. യുഡിഎഫ് അധികാരത്തിൽ വന്നപ്പോഴെല്ലാം മാസങ്ങൾ എടുത്താണ് ബോർഡ്-കോർപ്പറേഷൻ വിഭജനം പൂർത്തിയാക്കിയതെന്നും പി.വി. അൻവർ കൂട്ടിച്ചേർത്തു.





