നിലമ്പൂർ എടവണ്ണയിൽ ചാലിയാർ പുഴയിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി
മലപ്പുറം: എടവണ്ണയില്‍ ചാലിയാര്‍ പുഴയില്‍ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. വഴിക്കടവ് കുന്നുമ്മല്‍പൊട്ടി സ്വദേശി വി.എം അജ്മലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പുഴയുടെ മറുകരയിലേക്ക് നീന്തുന്നതിനിടെ വ്യാഴാഴ്ച രാവിലെയോടെയാണ് അജ്മലിനെ കാണാതായത്. സുഹൃത്തിനൊപ്പം പുഴയില്‍ സ്വര്‍ണം അരിക്കാന് എത്തിയതായിരുന്നു അജ്മല്‍. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ജെസിബി ഓപ്പറേറ്ററായി എടവണ്ണയില്‍ ജോലി ചെയ്യുകയായിരുന്ന അജ്മല്‍ സുഹൃത്തായ നൗഷാദിനൊപ്പമാണ് എടവണ്ണ സീതി ഹാജി പാലത്തിന് സമീപം പുഴയിലിറങ്ങിയത്. സ്വര്‍ണ്ണം അരിക്കാനായിട്ടാണ് സുഹൃത്തിനൊപ്പം പോയത്. പുഴ നീന്തി കടക്കുന്നതിനിടെ അജ്മലിനെ കാണാതാവുകയായിരുന്നു. സുഹൃത്ത് അറിയിച്ചതിന് പിന്നാലെ നാട്ടുകാരും ഫയര്‍ ഫോഴ്സും മലപ്പുറത്തുനിന്നുള്ള മുങ്ങല്‍ വിദഗ്ധരും സ്കൂബാ ഡൈവേഴ്സും ഉള്‍പ്പെടെ എത്തി. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് വൈകിട്ടോടുകൂടി മൃതദേഹം ലഭിച്ചത്.




