ഇത് ഇന്ത്യൻ ടീമോ, അതോ ഗുജറാത്ത് ടൈറ്റൻസോ? ടീം സിലക്ഷനെതിരെ സുനിൽ ഗവാസ്കർ

അഫ്ഗാനിസ്ഥാനെതിരെ നടക്കാനിരിക്കുന്ന ടെസ്റ്റ് ഏകദിന മത്സരത്തിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപനത്തിന് പിന്നാലെ ബിസിസിഐ സെലക്ഷൻ കമ്മിറ്റിക്കെതിരെയും ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനെതിരെയും കടുത്ത വിമർശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ഇതിഹാസ താരം സുനിൽ ഗവാസ്കർ.
‘അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ് മത്സരത്തിലേക്ക് ആഖിബ് നബിയെ മറികടന്ന് ഗുർനൂർ ബ്രാറിനെ തിരഞ്ഞെടുത്തത് എന്നെ അങ്ങേയറ്റം അമ്പരപ്പിക്കുന്ന ഒന്നാണ്. ഇന്ത്യൻ ക്രിക്കറ്റിൽ ഇത്തരമൊരു പക്ഷപാതം ഞാൻ ആദ്യമായാണ് കാണുന്നത്. എനിക്ക് തെറ്റിയിട്ടില്ലെങ്കിൽ, ഗുർനൂർ ബ്രാർ ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിന് വേണ്ടിയാണ് കളിക്കുന്നത്. നിലവിൽ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റൻ ജിടിയുടെ നായകനായ ശുഭ്മൻ ഗിൽ ആണ്. അതുകൊണ്ട് തന്നെ ഈ സെലക്ഷന് പിന്നിലെ കാര്യങ്ങൾ ഇപ്പോൾ വ്യക്തമായി മനസ്സിലാകുന്നുണ്ട്’

‘ടെസ്റ്റ് ടീമിൽ ഗുജറാത്ത് ടൈറ്റൻസ് താരങ്ങൾക്ക് അമിത പ്രാധാന്യം ലഭിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ച ഗവാസ്കർ ബിസിസിഐ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടു. “ഗുർനൂറിനെ കൂടാതെ മറ്റ് ഏഴ് ഗുജറാത്ത് ടൈറ്റൻസ് കളിക്കാർ കൂടി ഇത്തവണത്തെ ടെസ്റ്റ് ടീമിൽ ഇടംപിടിച്ചിട്ടുണ്ട്. ഈ വിഷയത്തെക്കുറിച്ച് ബിസിസിഐ കൃത്യമായ അന്വേഷണം നടത്തണം’. ഗവാസ്കർ കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button