ചരിത്രം കുറിച്ച് ഖത്തർ; സ്വിറ്റ്സർലൻഡിനെ തളച്ച് ഖത്തറിന് ആദ്യ ലോകകപ്പ് പോയിൻ്റ്

കാലിഫോർണിയ: ലോകകപ്പിൽ ഗ്രൂപ്പ് ബി മത്സരത്തിൽ ശക്തരായ സ്വിറ്റ്സർലൻഡിനെ സമനിലയിൽ തളച്ച് ഖത്തർ. ബ്രീൽ എംബോളൊയാണ് സ്വിറ്റ്സർലൻഡിനായി ഗോൾ നേടിയത്. ഇഞ്ചുറി ടൈമിൽ ലഭിച്ച സെൽഫ് ഗോളാണ് ഖത്തറിന് സമനില നേടിക്കൊടുത്തത്. ലോകകപ്പ് വേദിയിൽ ഖത്തറിന്റെ ആദ്യ പോയിൻറ് ആണ് ഇത്.ആദ്യ പകുതിയുടെ 17 മിനിറ്റിൽ പെനാൽറ്റിയിലൂടെയാണ് എംബോളോ സ്വിറ്റ്സർലൻഡിൻ്റെ മുന്നിലെത്തിച്ചത്. ഖത്തർ ഗോൾകീപ്പർ അബുനാദ സ്വിറ്റ്സർലൻഡ് താരം ഫ്രെവ്‌ലറിനെ വീഴ്ത്തിയതിനാണ് പെനൽറ്റി ലഭിച്ചത്. മത്സരത്തിൽ തുടർന്നും ആധിപത്യം പുലർത്തിയത് യൂറോപ്യൻ സംഘം അതെന്നായിരുന്നു. പ്രതിരോധത്തിൽ ഊന്നി കളിച്ച ഖത്തർ പക്ഷേ മത്സരത്തിൻ്റെ അവസാന നിമിഷത്തിൽ സമനില ഗോൾ കണ്ടെത്തി. പ്രതിരോധനിര താരം ബൊവാലൊ ഖോഖിയാണ് ഗോൾ കണ്ടെത്തിയത്. അധിക സമയത്തിൻ്റെ നാലാം മിനിറ്റിൽ ലെഫ്റ്റ് ബാക്ക് ഹോമാം അഹ്മദ് നൽകിയ ഡിഫൻഡ് ചെയ്യാൻ ശ്രമിച്ച മിറോ മുഹെയിം സ്വന്തം വലയിലേക്കാണ് പന്ത് തട്ടിയിട്ടത്. മത്സരം സമനിലയിൽ കലാശിച്ചെങ്കിലും ഗ്രൗണ്ടിൽ ഖത്തർ താരങ്ങൾ വിജയത്തിന് സമാനമായ ആഘോഷങ്ങൾ നടത്തി.ഗ്രൂപ്പ് ബിയിൽ ഖത്തറിൻ്റെ അടുത്ത മത്സരം ജൂൺ 19ന് കാനഡക്കെതിരെയാണ് മത്സരം അതേസമയം ബോസ്നിയയാണ് സ്വിറ്റ്സർലൻഡിൻ്റെ അടുത്ത എതിരാളി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button