നിയന്ത്രണം വിട്ട കാർ കടയിലേക്ക് പാഞ്ഞുകയറി; കൈക്കുഞ്ഞ് അടക്കം അഞ്ചുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു
തിരുവനന്തപുരം: നെടുമങ്ങാട്-വിതുര റോഡിൽ മണ്ണൂർകോണം പീപ്പിൾസ് ലൈബ്രറിക്ക് മുൻപിൽ നിയന്ത്രണംവിട്ട കാർ കടയിലേക്ക് ഇടിച്ചുകയറി അപകടം. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം.കടയുടെ മുൻപിൽ കൈക്കുഞ്ഞുൾപ്പെടെ അഞ്ച് പേർ സംസാരിച്ചുനിൽക്കുന്നതിനിടയിലേക്കാണ് കാർ നിയന്ത്രണംവിട്ട് പാഞ്ഞുകയറിയത്. ഒരു നിമിഷത്തെ വ്യത്യാസത്തിൽ വൻ ദുരന്തമാണ് ഒഴിവായത്. അപകടത്തിൽ കടയ്ക്ക് മുൻപിൽ നിന്നവർക്കോ കാറിൽ സഞ്ചരിച്ചിരുന്ന കുടുംബത്തിനോ പരിക്കുകളില്ല. അത്ഭുതകരമായിട്ടാണ് എല്ലാവരും അപടത്തിൽ നിന്ന് രക്ഷപ്പെട്ടത്.





