വെളുക്കാൻ തേക്കുന്നത് വൃക്കയെ തകർക്കും, മെർക്കുറി രക്തത്തിൽ കലർന്ന് ‘നെഫ്രോട്ടിക് സിൻഡ്രോം’ ഉണ്ടാക്കും ഡോ. ഷംനാദ്

കോഴിക്കോട്: വെളുക്കാൻ വേണ്ടി ഉപയോഗിക്കുന്ന ഫെയർനെസ്സ് ക്രീമുകളിലെ അമിതമായ മെർക്കുറി സാന്നിധ്യം വൃക്കകളുടെ പ്രവർത്തനത്തെ ഗുരുതരമായി തകരാറിലാക്കുമെന്ന് മൈ ഷുഗർ ക്ലിനിക്കിലെ നെഫ്രോളജിസ്റ്റ് ഡോ. ഷംനാദ് മുന്നറിയിപ്പ് നൽകി. മലപ്പുറത്ത് ഫെയർനെസ്സ് ക്രീം ഉപയോഗിച്ച പെൺകുട്ടിക്ക് വൃക്കരോഗം ബാധിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ മീഡിയവണിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ചർമ്മം വെളുപ്പിക്കാനും തിളക്കം നൽകാനും വേണ്ടി നിർമ്മാതാക്കൾ ക്രീമുകളിൽ മെർക്കുറി ചേർക്കുന്നുണ്ട്. 1 പി.പി.എം (1 ppm) ആണ് അനുവദനീയമായ പരമാവധി അളവെന്നിരിക്കെ, പരിശോധിച്ച ക്രീമുകളിൽ 10,000 പി.പി.എം (1.25 ഗ്രാം/കിലോഗ്രാം) വരെ മെർക്കുറി കണ്ടെത്തിയിട്ടുണ്ട്. ചർമ്മത്തിലൂടെ രക്തക്കുഴലുകളിലേക്ക് ആഗിരണം ചെയ്യപ്പെടുന്ന മെർക്കുറി രക്തത്തിലൂടെ വൃക്കകളിലെത്തുകയും, അവിടുത്തെ അരിപ്പയായ ‘ഗ്ലോമെറുലസിൽ’ അടിഞ്ഞുകൂടി ‘ഇമ്മ്യൂൺ ഇഞ്ചുറി’ ഉണ്ടാക്കുകയും ചെയ്യുന്നു.

ഇതോടെ വൃക്കയിലെ അരിപ്പയുടെ സുഷിരങ്ങൾ വലുതാവുകയും ശരീരത്തിന് ആവശ്യമായ ആൽബുമിൻ എന്ന പ്രോട്ടീൻ മൂത്രത്തിലൂടെ പുറത്തുപോവുകയും ചെയ്യും. ഇതാണ് ‘മെംബ്രനസ് നെഫ്രോപ്പതി’ എന്ന അവസ്ഥയിലേക്കും തുടർന്ന് ‘നെഫ്രോട്ടിക് സിൻഡ്രോമിലേക്കും’ നയിക്കുന്നത്. ദക്ഷിണേന്ത്യയിൽ യുവാക്കൾക്കിടയിൽ ഇത്തരം കേസുകൾ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മൂത്രത്തിൽ അമിതമായി പത കാണുക, രാവിലെ എഴുന്നേൽക്കുമ്പോൾ കൺപോളകൾക്ക് ചുറ്റും മുഖത്തും കാലുകളിലും നീര് വരിക എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. തുടക്കത്തിൽ തന്നെ രോഗകാരണം തിരിച്ചറിഞ്ഞ് ക്രീം ഉപയോഗം പൂർണ്ണമായും നിർത്തിയാൽ വൃക്കകളെ പഴയ അവസ്ഥയിലേക്ക് തിരികെ കൊണ്ടുവരാൻ സാധിക്കുമെന്ന് ഡോ. ഷംനാദ് പറഞ്ഞു.

ഫെയർനെസ്സ് ക്രീമുകൾക്ക് പുറമെ, മുടി സ്ട്രെയിറ്റൻ ചെയ്യാൻ ഉപയോഗിക്കുന്ന രാസവസ്തുക്കളിലെ ‘ഓക്സലൈറ്റ്സ്’ വൃക്കയിൽ കല്ലുണ്ടാകാൻ കാരണമാകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മെർക്കുറി അടങ്ങിയ ഇത്തരം ഉൽപ്പന്നങ്ങൾ കർശനമായി നിരോധിക്കണമെന്നും ലാബ് പരിശോധനകൾ നിർബന്ധമാക്കണമെന്നും ഡോ. ഷംനാദ് ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

slot gacor hari ini

link slot gacor

slot online

mimislot

mimislot link

Informasi Slot Gacor

akses mimislot

https://www.cicgogo.com/contact-us

slot gacor

mimislot

mimislot

mimislot

slot gacor

slot

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

slot gacor hari ini

DEWISLOT77

TAXI4D

slot853

ICASLOT

mimislot

babaslot