വേദന കടിച്ചമർത്തി ഈ ബാലന്റെ ജീവിതം: സയാനെ രക്ഷിക്കാൻ വേണം 25 കോടി രൂപ
ദുബൈ: ഷാർജയിൽ ഏഴുവയസുകാരൻ ഇന്ത്യൻ ബാലന്റെ ജീവൻ രക്ഷിക്കാൻ 80 ലക്ഷം ദിർഹം വേണം. 25 കോടി ഇന്ത്യൻ രൂപ വില വരുന്ന അത്യപൂർവ മരുന്നിന് പണം കണ്ടെത്താൻ പൊതുജനങ്ങളിൽ നിന്ന് സംഭാവന സ്വീകരിക്കാൻ യുഎഇ അധികൃതർ അനുമതി നൽകിയിട്ടുണ്ട്. അപൂർവമായാണ് പ്രവാസികൾക്ക് ഇത്തരമൊരു ധനസമാഹരണത്തിന് യുഎഇയിൽ അനുമതി ലഭിക്കുന്നത്.മകന്റെ മരുന്നിന് ഒരു സാധാരണക്കാരന് താങ്ങാൻ കഴിയുന്നതിനേക്കാൾ ഭീമമായ തുക കണ്ടെത്താൻ ഇക്കാലമത്രയും പാടുപെടുകയായിരുന്നു തമിഴ്ന്നാട് സ്വദേശികളായ ഈ മാതാപിതാക്കൾ. സയാന്റെ മരുന്നിനായി വേണ്ടി വരുന്ന തുക കുട്ടികൾക്കായുള്ള ദുബൈയിലെ അൽജലീല ഫൗണ്ടേഷൻ വഴി പൊതുജനങ്ങളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും സമാഹരിക്കാനാണ് ഇപ്പോൾ അനുമതി ലഭിച്ചിരിക്കുന്നത്. സയാന്റെ ജീവൻ രക്ഷിക്കാനള്ള ശ്രമങ്ങൾക്ക് പിന്തുണതേടി ഇവർ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളേയും, കെഎംസിസി നേതാക്കളെയും സന്ദർശിച്ചിരുന്നു. ധനസമാഹരണത്തിന് നിയമപരമായി അനുമതി ലഭിച്ച പശ്ചാത്തലത്തിൽ യുഎഇയിലെ മലയാളി സമൂഹത്തിന്റെ കൂടി പിന്തുണയിൽ സയാന്റെ ജീവൻ രക്ഷിക്കാനാവുമെന്ന പ്രതീക്ഷയിലാണ് തമിഴ്നാട്ടുകാരായ ഈ മാതാപിതാക്കൾ. സയാനെ സഹായിക്കാൻ ആഗ്രഹിക്കുന്നവർക്ക് അൽ ജലീല ഫൗണ്ടേഷന്റെ ദുബൈ ഇസ്ലാമിക് ബാങ്കിലെ ഈ അക്കൗണ്ടിലേക്കാണ് പണം നിക്ഷേപിക്കേണ്ടത്.





