കാട്ടാളൻ സിനിമയ്ക്ക് നേരെ ബുക്ക്‌മൈഷോയിൽ ഫേക്ക് റിവ്യൂകളുടെ അതിപ്രഹരം; റേറ്റിംഗ് ഡിസേബിൾ ചെയ്ത് ബുക്ക്‌മൈഷോ

കാട്ടാളൻ സിനിമയുടെ ബുക്ക്‌മൈഷോ റേറ്റിംഗ് വിഭാഗം അപ്രതീക്ഷിതമായി ഡിസേബിൾ ചെയ്ത നടപടി സിനിമാ മേഖലയിൽ ചർച്ചയാകുന്നു. റിലീസിന് പിന്നാലെ ചിത്രത്തിനെതിരെ ഒരേ സ്വഭാവത്തിലുള്ള വലിയ തോതിലുള്ള നെഗറ്റീവ് റിവ്യൂകളും റേറ്റിംഗുകളും പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനിടെയാണ് ബുക്ക്‌മൈഷോ കാട്ടാളന്റെ റേറ്റിംഗ് വിഭാഗം ഡിസേബിൾ ചെയ്തിരിക്കുന്നത്. സിനിമയ്‌ക്കെതിരെ നടന്നതായി ആരോപിക്കപ്പെടുന്ന സംഘടിത ഡീഗ്രേഡിംഗ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾ ശരി വെക്കുന്നതാണ് ഇപ്പോഴത്തെ നടപടി. ഒരു സിനിമയുടെ യഥാർഥ പ്രേക്ഷക പ്രതികരണത്തെ സ്വാധീനിക്കുന്ന തരത്തിൽ ഫേക്ക് അല്ലെങ്കിൽ അസ്വാഭാവിക റിവ്യൂ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ടോ എന്ന ചോദ്യവും ഇതോടെ ഉയരുന്നുണ്ട്. സാമൂഹ്യമാധ്യമങ്ങളിലും വിവിധ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും ചിത്രത്തിനെതിരെ ഒരേ രീതിയിലുള്ള പ്രതികരണങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നതും ശ്രദ്ധേയമാണ്. പ്രേക്ഷക പിന്തുണയോടെ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുന്ന കാട്ടാളനെതിരെ നടന്ന സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ, ബുക്ക്‌മൈഷോയുടെ ഈ നടപടി വലിയ പ്രാധാന്യത്തോടെയാണ് സിനിമാ ലോകം കാണുന്നത്. യഥാർഥ പ്രേക്ഷകരുടെ അഭിപ്രായങ്ങളാണ് ഒരു സിനിമയുടെ അന്തിമ വിലയിരുത്തൽ നിർണയിക്കേണ്ടതെന്നും, എല്ലാവരും തിയേറ്ററുകളിൽ എത്തി കാട്ടാളൻ കണ്ട ശേഷം സ്വന്തം അഭിപ്രായം രൂപീകരിക്കണമെന്നും അണിയറ പ്രവർത്തകർ അഭ്യർഥിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button