പശുക്കടത്ത് അനുവദിക്കില്ലെന്ന് പറഞ്ഞ് മഞ്ചേശ്വരത്ത് കാളകളെ കയറ്റിവന്ന പിക്കപ്പ് വാൻ തടഞ്ഞ് ഭീഷണിപ്പെടുത്തിയതായി പരാതി; രണ്ട് പേർക്കെതിരെ കേസ്

കാസർകോട്: കാസർകോട് മഞ്ചേശ്വരത്ത് കാളകളെ കയറ്റിവന്ന പിക്കപ്പ് വാൻ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയെന്ന് പരാതി. കന്നുകാലികളെ കൊണ്ടുപോകുകയായിരുന്ന പിക്കപ്പ് വാനിലെ തൊഴിലാളിയായ പൈവളികെ ആവളയിലെ ഇബ്രാഹിം ഖലീൽ ആണ് പരാതി നൽകിയത്. പശുക്കടത്ത് അനുവദിക്കില്ലെന്ന് പറഞ്ഞ് ഒരുകൂട്ടമാളുകൾ വാഹനം തടയുകയും ഭീഷണിപ്പെടുത്തുകയായിരുന്നെന്നുമാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ മഞ്ചേശ്വരം പൊലീസ് പുനീത് എന്ന പറയുന്ന ഒരാൾക്കും കണ്ടാലറിയാവുന്ന മറ്റൊരാൾക്കുമെതിരെ വിവിധ വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടിട്ടുണ്ട്. സമാനമായ രീതിയിൽ മുൻപും ഈ പ്രദേശത്ത് വാഹനങ്ങൾ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയ സംഭവങ്ങളുണ്ടായിട്ടുണ്ട്. അന്ന് സ്ഥാപിച്ച പൊലീസ് സിസിടിവി ക്യാമറകൾ പ്രവർത്തിക്കുന്നില്ലെന്ന പരാതിയും നാട്ടുകാർ ഉന്നയിക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button