കർണാടകത്തിൽ ആൺകുട്ടികൾക്കും കെ എസ് ആർ ടി സി ബസുകളിൽ സൗജന്യയാത്ര
ബംഗളൂരു : കർണാടകത്തിൽ ആൺകുട്ടികൾക്കും കെ എസ് ആർ ടി സി ബസുകളിൽ യാത്ര സൗജന്യമാക്കുന്ന പദ്ധതിക്ക് തുടക്കം. ഇതിനുള്ള പാസുകൾ വിതരണം ചെയ്‌തുതുടങ്ങി. കേരളത്തിൽ നിന്നു കർണാടകത്തിൻ്റെ വിവിധ ഭാഗങ്ങളിലെ സർവകലാശാലകളിലും കോളേജുകളിലും സ്കൂളുകളിലും പഠിക്കുന്ന മലയാളി വിദ്യാർഥികൾക്കും സൗജന്യയാത്ര ലഭ്യമാകുന്ന പദ്ധതിക്കാണ് തുടക്കമായത്.താമസ സ്ഥലത്തുനിന്നു കോളേജിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് സൗജന്യ പാസ് ലഭിക്കും. കെ എസ് ആർ ടി സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന ശക്തിപദ്ധതി 2023-ൽ കർണാടകത്തിൽ നടപ്പാക്കിയതാണ്. ഇതുവഴി വിദ്യാർഥിനികൾക്ക് നിലവിൽ യാത്രസൗജന്യമാണ്.





