ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ; തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ: മന്ത്രി അനൂപ് ജേക്കബ്

ആഗസ്റ്റ് എട്ട് മുതൽ ഓണം ട്രേഡ് ഫെയറുകൾ ആരംഭിക്കുമെന്നും നെൽകർഷകർക്കുള്ള കുടിശ്ശിക ഓണത്തിന് മുൻപായി വിതരണം ചെയ്യുമെന്നും മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ. തുണി സഞ്ചിയുൾപ്പെടെ 16 ഇനം സാധനങ്ങളുണ്ടാകുമെന്നും വിപണിയിടപെടലിന് പുതിയ മാർക്കറ്റ് സ്ട്രാറ്റജി കൊണ്ടുവരുമെന്നും മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. ആഗസ്റ്റ് എട്ട് മുതൽ ഓണം ട്രേഡ് ഫെയറുകൾ ആരംഭിക്കുമെന്നും നെൽകർഷകർക്കുള്ള കുടിശ്ശിക ഓണത്തിന് മുൻപായി വിതരണം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

‘സംസ്ഥാനത്തെ വിപണിയിടപെടലിന് പുതിയ മാർക്കറ്റ് സ്ട്രാറ്റജി കൊണ്ടുവരാനുള്ള നീക്കങ്ങളെ കുറിച്ച് ആലോചിക്കുന്നുണ്ട്. 13 ഇന സബ്സിഡി സാധനങ്ങളുടെ ലഭ്യത ഉടൻ ഉറപ്പാക്കും. ആഗസ്റ്റ് എട്ട് മുതൽ ഓണം ട്രേഡ് ഫെയറുകൾക്ക് തുടക്കമാകും. ജില്ലകളിൽ 12 മുതലും നിയോജകമണ്ഡലങ്ങളിൽ അവസാന ആഴ്ചകളിലും ഓണം ഫെയറുകൾ ആരംഭിക്കും’. മന്ത്രി വ്യക്തമാക്കി.

‘ആഗസ്റ്റ് പത്ത് മുതൽ മഞ്ഞക്കാർഡുകാർക്ക് ഓണക്കിറ്റ് വിതരണം ചെയ്യും. ഓണക്കിറ്റ് തുണിസഞ്ചിയുൾപ്പെടെ 16 ഇനം  സാധനങ്ങളാണ് വിതരണം ചെയ്യുക. ഒരു കിറ്റിന് 854 രൂപ നിരക്കിൽ വിതരണം ചെയ്യും’. മന്ത്രി പ്രഖ്യാപിച്ചു.

മണ്ണെണ്ണ അലോട്ട്മെന്‍റ് കേന്ദ്രം വെട്ടിക്കുറക്കുകയാണെന്നും അരിവിലക്കയറ്റവുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളിൽ സർക്കാർ ശക്തമായ ഇടപെടലുകൾ നടത്തിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button