ഓടുന്ന ട്രെയിനിൽ വിളക്കും അഗർബത്തിയും തെളിച്ച് പൂജ; തീപിടിത്തമെന്ന് കരുതി യാത്രക്കാർ

ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എസി കോച്ചിൽ യാത്രക്കാരൻ ദീപം തെളിച്ച് പൂജ നടത്തിയതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. മുകളിലെ ബർത്തിൽ ഇരുന്ന് എണ്ണവിളക്കും അഗർബത്തിയും തെളിച്ച് പൂജ നടത്തുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്.

അഗർബത്തിയുടെ പുക കോച്ചിനുള്ളിൽ പടർന്നതോടെ സമീപത്തുണ്ടായിരുന്ന മറ്റൊരു യാത്രക്കാരൻ ഇടപെട്ട് ഇത് വലിയ അപകടത്തിന് ഇടയാക്കാമെന്ന് മുന്നറിയിപ്പ് നൽകി.

വീഡിയോ വൈറലായതോടെ നിരവധി പേർ സംഭവം വിമർശിച്ച് രംഗത്തെത്തി. അഗർബത്തിയിൽ നിന്നുള്ള പുക ട്രെയിനിലെ സ്മോക്ക് ഡിറ്റക്ടർ പ്രവർത്തിപ്പിക്കാനും അടിയന്തര ബ്രേക്കിംഗ് സംവിധാനത്തെ സജീവമാക്കാനും സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടപ്പെട്ടു.

സംഭവത്തിൽ പ്രതികരിച്ച റെയിൽവേയുടെ ഔദ്യോഗിക പരാതി പരിഹാര വിഭാഗമായ Railway Seva, അന്വേഷണം ആരംഭിക്കാൻ ട്രെയിൻ നമ്പർ, യാത്രാ തീയതി, പിഎൻആർ തുടങ്ങിയ വിവരങ്ങൾ ആവശ്യപ്പെട്ടു. യാത്രക്കാർക്ക് ഇത്തരം പരാതികൾ Rail Madad പോർട്ടൽ വഴിയും രജിസ്റ്റർ ചെയ്യാമെന്നും അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button