നിയന്ത്രണം വിട്ട ടോറസ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു; ഉറങ്ങിക്കിടന്ന വയോധികയ്‌ക്ക് ദാരുണാന്ത്യം

നെയ്യാറ്റിൻകര: പതിനൊന്നുകാരിയെ മൂന്ന് സുഹൃത്തുക്കൾ ചേർന്ന് ക്രൂരമായി ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പ്രതികൾക്ക് കഠിനതടവും പിഴയും വിധിച്ച് കോടതി. നെയ്യാറ്റിൻകര അതിവേഗ പോക്സോ കോടതി ഒന്ന് ജഡ്ജ് കെ.എം. സുജയാണ് പ്രതികൾക്കെതിരെ ശക്തമായ ശിക്ഷാവിധി പ്രഖ്യാപിച്ചത്. കേസിൽ ഒന്നാം പ്രതിയായ നെയ്യാറ്റിൻകര സ്വദേശി അബ്ദുൽ ഗഫൂറിന് (53) 25 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.ഇയാളുടെ സുഹൃത്തുക്കളായ രണ്ടാം പ്രതി മരുത്തൂർ സ്വദേശി ഭുവനചന്ദ്രൻ (71), മൂന്നാം പ്രതി കടവട്ടാരം സ്വദേശി ഷാജി (57) എന്നിവർക്ക് 20 വർഷം വീതം കഠിനതടവും ഒരു ലക്ഷം രൂപ വീതം പിഴയുമാണ് കോടതി ചുമത്തിയത്.കഴിഞ്ഞ 2011-ലാണ് നാടിനെ നടുക്കിയ ഈ കേസിനാസ്പദമായ സംഭവങ്ങൾ അരങ്ങേറിയത്. കുട്ടി ട്യൂഷന് പോയ സമയത്താണ് 71-കാരനായ രണ്ടാം പ്രതി ഭുവനചന്ദ്രൻ കുട്ടിയെ പീഡിപ്പിച്ചത്. തുടർന്ന്, മൂന്നാം പ്രതിയായ ഷാജിയുടെ നെയ്യാറ്റിൻകര ടിബി ജംഗ്ഷനിലുള്ള ഫാൻസി സ്റ്റോറിൽ വള വാങ്ങാൻ എത്തിയപ്പോഴാണ് കുട്ടി വീണ്ടും ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയായത്. തുടർച്ചയായ പീഡനങ്ങളെ തുടർന്ന് കുട്ടി കടുത്ത ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു. പിന്നീട് സ്കൂളിൽ നടന്ന കൗൺസലിംഗിനിടെയാണ് കുട്ടി താൻ നേരിട്ട ക്രൂരമായ പീഡനവിവരങ്ങൾ അധ്യാപകരോട് തുറന്നുപറഞ്ഞത്.കുട്ടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ അന്നത്തെ നെയ്യാറ്റിൻകര എസ്.എച്ച്.ഒ മാരായിരുന്ന ബി.എസ്. സജിമോൻ, എം. അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പോലീസ് കൃത്യമായ അന്വേഷണം നടത്തി പ്രതികളെ നിയമത്തിന് മുന്നിൽ എത്തിച്ചത്. വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ഇപ്പോൾ ഇരയായ പെൺകുട്ടിക്ക് പോക്സോ കോടതിയിലൂടെ അർഹമായ നീതി ലഭിച്ചിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button