കസ്റ്റംസ് ഓഫീസർ ചമഞ്ഞ് ലക്ഷങ്ങളുടെ തട്ടിപ്പ് , പ്രതിയെ പിടികൂടി തിരൂർ പോലീസ്

തിരൂർ : കസ്റ്റംസ് ഓഫീസർ ചമഞ്ഞ് ലക്ഷങ്ങൾ തട്ടിപ്പ് നടത്തിയ പ്രതിയെ തിരൂർ പോലീസ് പിടികൂടി . കഴിഞ്ഞ ജൂൺ മാസത്തിൽ പ്രതി തിരൂരിലുള്ള സ്ത്രീയുടെ മൊബൈൽ നമ്പറിലേക്ക് വിളിച്ച്, കോഴിക്കോട് കസ്റ്റംസ് ഓഫീസറാണെന്ന് പറഞ്ഞ് ആൾമാറാട്ടം നടത്തുകയും , കസ്റ്റംസ് കേസ്സുകളിൽ പിടിച്ചെടുത്ത സ്വർണ്ണത്തിൻ്റെ ടാക്സ് മാത്രം വാങ്ങി അതിന് സ്വർണ്ണാഭരണങ്ങൾ ( 12.5 പവൻ വീതം) പാവപെട്ടവർക്ക് നൽകുന്ന സ്കീം ഉണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയും ഈ സ്കീം പ്രകാരമുള്ള സ്വർണ്ണത്തിനുള്ള ടാക്സ് അടക്കണമെന്ന് പറഞ്ഞ് പറ്റിച്ച് വിവിധ ബേങ്ക് അകൗണ്ട് വഴി ലക്ഷങ്ങൾ വാങ്ങുകയാണ് ഉണ്ടായത്.
പ്രതിയായ മലപ്പുറം വടക്കാങ്ങര തടത്തിൽകുണ്ട് സ്വദേശിയായ അറക്കൽ മുഹമ്മദ് ഷിബിലിയെ (30 ) തിരൂർ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിക്ക് സമാനമായ കേസുകൾ വിവിധ സ്റ്റേഷനുകളിൽ ഉള്ളതായി അറിഞ്ഞു.പ്രതിയെ തിരൂർ കോടതിയിൽ ഹാജരാക്കി മലമ്പുഴ ജയിലിലേക്ക് റിമാൻഡ് ചെയ്തിട്ടുള്ളതാണ്.



