ഫാമിൽ അനധികൃതമായി വൈദ്യുത വേലി സ്ഥാപിച്ചു; സഹോദരങ്ങൾ ഷോക്കേറ്റു മരിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ
മലപ്പുറം: വെട്ടത്തൂരിൽ കോഴിഫാമിൽ അനധികൃതമായി സ്ഥാപിച്ച വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റു സഹോദരങ്ങൾ മരിച്ച സംഭവത്തിൽ രണ്ടുപേരെ മേലാറ്റൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഫാം ഉടമ സമീർ, ഫാം ജീവനക്കാരനും അസം സ്വദേശിയുമായ സിറാജുദ്ദീൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.വെട്ടത്തൂർ സ്വദേശികളായ ഫാസിൽ, സാഹിർ എന്നീ സഹോദരങ്ങളാണ് ഫാമിൽ ഷോക്കേറ്റ് ദാരുണമായി മരിച്ചത്. ഫാമിലേക്ക് കാട്ടുപന്നികളും കുറുക്കന്മാരും കയറാതിരിക്കാനായി അനധികൃതമായിട്ടാണ് ഇവർ കമ്പിവേലിയിൽ വൈദ്യുതി കണക്ഷൻ നൽകിയിരുന്നത്.അപകടത്തിന് കാരണം അനധികൃത ഇലക്ട്രിക് വേലിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് മനപ്പൂർവ്വമല്ലാത്ത നരഹത്യ, കെഎസ്ഇബി നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.





