എന്തൊരു വിലയാ….വിപണിയിൽ പച്ചക്കറി വില കുതിച്ചുയരുന്നു

കൊച്ചി: വിപണിയിൽ പച്ചക്കറി വില കുതിച്ചുയരുന്നു. ഇഞ്ചിക്ക് കിലോഗ്രാമിന് 240 രൂപയായി. കനത്ത മഴയെ തുടർന്ന് ഇഞ്ചി ഉത്പാദനം വലിയതോതിൽ ഇടിഞ്ഞതാണ് പെട്ടെന്നുള്ള വിലക്കയറ്റത്തിന് കാരണം. വെളുത്തുള്ളിക്കും പച്ചമുളകിനുമടക്കം വില കൂടിയിട്ടുണ്ട്.രണ്ടാഴ്ച മുൻപ് ഒരു കിലോ ബീൻസിന് 60 രൂപയായിരുന്നു വില ഇന്നത്തെ വില 100 രൂപയും. 40 രൂപയുണ്ടായിരുന്ന പച്ചമുളകിന് ഇപ്പോൾ 60 രൂപ കൊടുക്കണം സവാളയാകട്ടെ ഇരുപതിൽനിന്ന് 35ലെത്തി 150 നും 200 നും ഇടയിലാണ് വെളുത്തുള്ളിയുടെ വില. അങ്ങനെയങ്ങനെ പച്ചക്കറികൾ എല്ലാം വില കൂടുകയാണ്.കാലാവസ്ഥാ വ്യതിയാനങ്ങൾ വിളവിനെ ബാധിച്ചതാണ് പച്ചക്കറികളുടെ വില വർധനവിന് കാരണമായത്. ഉൾനാടൻ വിപണിയിൽ വില കുതിക്കുകയാണ്. ട്രോളിങ്ങ് നിരോധനമായതിനാൽ പച്ചക്കറിക്ക് ആവശ്യക്കാരേറുന്ന സാഹചര്യത്തിലാണ് വില വർധനവ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button