രാത്രി കാലിൻ്റെ പേശി വലിഞ്ഞുമുറുകുന്നുണ്ടോ; അറിയാം കാരണങ്ങളും ലക്ഷണങ്ങളും

കാലിലെ കടുത്ത പേശീവേദന കാരണം നിങ്ങൾക്ക് ഉറക്കം നഷ്ടപെട്ടിട്ടുണ്ടാവാം. ഉറക്കത്തിനിടെ പെട്ടെന്ന് കാലിലെ പേശികൾ വലിഞ്ഞുമുറുകുക, അസഹ്യമായ വേദന അനുഭവപ്പെടുക, ഉറക്കത്തിൽനിന്ന് ഞെട്ടിയുണരുക…വല്ലാത്തൊരു അനുഭവമാണിത്. ഏതാനും നിമിഷങ്ങൾ മുതൽ മിനിറ്റുകൾ വരെ നീളുന്ന ഈ അവസ്ഥയെ സാധാരണയായി ‘നൈറ്റ് ലെഗ് ക്രാംപ്സ്’ (Night Leg Cramps) എന്നാണ് വിളിക്കുന്നത്.ശരീരത്തിൽ വെള്ളത്തിൻ്റെ അളവ് കുറയുന്നതോ വിറ്റാമിൻ്റെ അഭാവമോ മാത്രമാണ് ഇതിന് കാരണമെന്നാണ് പലരുടെയും ധാരണ. എന്നാൽ ശരീരത്തിലെ നിർജലീകരണം മാത്രമല്ല പേശികളുടെയും നാഡികളുടെയും പ്രവർത്തനത്തിലുണ്ടാകുന്ന മാറ്റങ്ങളും ഉറക്കത്തിൽ ശരീരത്തിൻ്റെ സ്ഥാനവുമെല്ലാം ഇതിന് കാരണമാകാമെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. മിക്കപ്പോഴും ഇത് രാത്രിയിൽ ഉണ്ടാകുന്ന സാധാരണ പേശീവലിവാണ്.ഇതിന് പിന്നിൽ ഒരൊറ്റ കാരണമില്ലെന്നാണ് അമേരിക്കയിലെ ബാൾട്ടിമോറിലുള്ള ജോൺസ് ഹോപ്കിൻസ് മെഡിസിനിലെ ഫിസിക്കൽ മെഡിസിൻ, റീഹാബിലിറ്റേഷൻ വിദഗ്ധൻ ഡോ. മുഹമ്മദ് ഇമാം പറയുന്നത്.ഉറക്കത്തിനിടെ പേശികൾ വലിഞ്ഞുമുറുകുന്നത് എന്തുകൊണ്ട്?ഡോ. ഇമാമിൻ്റെ അഭിപ്രായത്തിൽ, ശരീരത്തിൻ്റെ കിടപ്പുരീതിയും ദീർഘനേരം അനങ്ങാതെ കിടക്കുന്നതുമാണ് ഇതിന് പ്രധാന കാരണങ്ങൾ. പകൽ സമയത്ത് നടക്കുന്നതും മറ്റ് ശാരീരിക പ്രവർത്തനങ്ങളും പേശികൾക്ക് തുടർച്ചയായി ചുരുങ്ങാനും വികസിക്കാനും അവസരമൊരുക്കുന്നു. എന്നാൽ രാത്രിയിൽ ഈ ചലനങ്ങൾ നിലയ്ക്കുന്നു. ഉറങ്ങുമ്പോൾ കാൽവിരലുകൾ താഴേക്ക് നീട്ടിവെക്കുകയോ കട്ടിയുള്ള പുതപ്പിനടിയിൽ കാലുകൾ അമർത്തിപ്പിടിക്കുന്ന രീതിയിൽ കിടക്കുകയോ ചെയ്താൽ കാൽവണ്ണയിലെ പേശികൾ മണിക്കൂറുകളോളം ചുരുങ്ങി വേദനയോടെ മുറുകും. ഇത് പേശിവലിവിനുള്ള സാധ്യത വർധിപ്പിക്കുമെന്ന് മെഡ്‌ലിങ്ക് ന്യൂറോളജി വ്യക്തമാക്കുന്നു. ദീർഘനേരം നടക്കുക, ഏറെ നേരം നിൽക്കുക തുടങ്ങി കൂടുതൽ ശാരീരിക അധ്വാനം വേണ്ടിവരുന്ന ദിവസങ്ങളിലും പേശീവലിവ് ഉണ്ടാകാം. എപ്പോൾ ഡോക്ടറെ കാണണം?ഇടയ്ക്കിടെ ഉണ്ടാകുന്ന പേശിവലിവ് സാധാരണയായി അപകടകരമല്ല, എന്നാൽ ചില സാഹചര്യങ്ങളിൽ ഇത് ഗൗരവമായി കാണേണ്ടതുണ്ട്. എല്ലായ്‌പ്പോഴും ഒരേ കാലിലാണ് വേദനയോ പേശിവലിവോ ഉണ്ടാകുന്നതെങ്കിൽ, പ്രത്യേകിച്ച് ആ കാലിൽ വീക്കം, ചൂട്, ചുവപ്പ് എന്നിവയും ഉണ്ടെങ്കിൽ ഡോക്ടറെ കാണണം.ശ്രദ്ധിക്കേണ്ട പ്രധാന ലക്ഷണങ്ങൾവേദന കാരണം പതിവായി ഉറക്കം തടസപ്പെടുകകാലിൽ മരവിപ്പോ തരിപ്പോ അനുഭവപ്പെടുകപുതിയ മരുന്നുകളുടെ ഉപയോഗം: പുതിയ മരുന്ന് കഴിച്ചുതുടങ്ങിയ അതേസമയത്താണ് പേശീവലിവ് ആരംഭിച്ചതെങ്കിൽ ഇക്കാര്യം ഡേക്ട്‌റിനെ അറിയിക്കണം. മരുന്നുകൾ പേശീവലിവിന് കാരണമായേക്കാം.ശരീരഭാരം കുറയുക, പനി, അമിതമായ ക്ഷീണം എന്നിവയ്ക്കൊപ്പമാണ് പേശിവലിവ് ഉണ്ടാകുന്നതെങ്കിൽ ഇത് മറ്റ്് ആരോഗ്യപ്രശ്‌നങ്ങളുടെ സൂചനയാകാം.വൃക്കരോഗങ്ങൾ, തൈറോയ്ഡ് പ്രശ്‌നങ്ങൾ, പാർക്കിൻസൺസ്, നട്ടെല്ലുമായി ബന്ധപ്പെട്ട തകരാറുകൾ എന്നിവയും ചിലപ്പോൾ ഇതിന് പിന്നിലുണ്ടാകാം.പേശീവലിവ് ഉണ്ടായാൽ എന്തുചെയ്യണം? എങ്ങനെ തടയാം?പേശികൾ പെട്ടെന്ന് വലിഞ്ഞുമുറുകുമ്പോൾ പരിഭ്രാന്തരാകാതെ പതുക്കെ ചില കാര്യങ്ങൾ ചെയ്യാംകാൽമുട്ട് നേരെയാക്കി പാദവിരലുകൾ ശരീരത്തിന് നേരെ, അതായത് കാൽവണ്ണയിലേക്ക് വലിക്കുകവേദനയുള്ള ഭാഗത്ത് പതുക്കെ മസാജ് ചെയ്യുകകഴിയുമെങ്കിൽ എഴുന്നേറ്റ് നിൽക്കുകയും വേദനയുള്ള കാലിൽ ശരീരഭാരം നൽകുകയും ചെയ്യുകചൂടുവെള്ളത്തിൽ കുളിക്കുകയോ വേദനയുള്ള ഭാഗത്ത് ചൂടുവെള്ളം ഒഴിക്കുകയോ ചെയ്യുകശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്തുകമദ്യത്തിൻ്റെ ഉപയോഗം കുറയ്ക്കുന്നതും ഗുണം ചെയ്യും. മദ്യം പേശികളെ കൂടുതൽ അസ്വസ്ഥമാക്കാൻ സാധ്യതയുണ്ട്.ലഘുവായ വ്യായാമങ്ങളും പേശികളെ സജീവമായി നിലനിർത്താൻ സഹായിക്കും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

slot gacor hari ini

link slot gacor

slot online

mimislot

mimislot link

Informasi Slot Gacor

akses mimislot

https://www.cicgogo.com/contact-us

slot gacor

mimislot

mimislot

mimislot

slot gacor

slot

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

slot gacor hari ini

DEWISLOT77

TAXI4D

slot853

ICASLOT

mimislot

babaslot