മുഖ്യമന്ത്രിയെ പൊക്കി പൂക്കികള്‍; ആറ് മാസം കൊണ്ട് ഇന്‍സ്റ്റഗ്രാം തൂക്കി വി.ഡി സതീശന്
തിരുവനന്തപുരം: സമൂഹമാധ്യമ സ്വീകാര്യതയില്‍ കോണ്‍ഗ്രസ് നേതാക്കളില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന നേതാവായി മുഖ്യമന്ത്രി വി.ഡി സതീശന്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ ഒരു മില്യണ്‍ ഫോളോവേഴ്സ് മാത്രമുണ്ടായിരുന്ന സതീശന്, ആറ് മാസം കൊണ്ട് ഫോളോവേഴേസിന്റെ എണ്ണം ഇരട്ടിയാക്കി. തുടക്കം ഒരു ചിരിയില്‍ മുഖ്യമന്ത്രിയായ ശേഷമുള്ള ആദ്യ വാര്‍ത്താസമ്മേളനത്തില്‍ വാഹന മോഡിഫിക്കേഷനെക്കുറിച്ചുള്ള ചോദ്യത്തിന് സതീശന് നല്കിയ പ്രതികരണവും മുഖഭാവവുമാണ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തത്. വാഹനപ്രേമിയായ ഒരു യുവാവാണ് ചോദ്യം ഉന്നയിച്ചത്. അതിനു ലഭിച്ച മറുപടി നിമിഷങ്ങള്‍ക്കകം റീലുകളും മീമുകളുമായി. ജെന്‍ സി ഉപയോക്താക്കള്‍ അദ്ദേഹത്തെ ‘പൂക്കി സിഎം’ എന്ന് വിളിക്കാന്‍ തുടങ്ങി. ചോദ്യം ചോദിച്ച ചെറുപ്പക്കാരനോടുള്ള വാത്സല്യത്തില്‍ നിന്നാണ് ആ ഭാവം വന്നതെന്നും, ‘വിഷമിക്കേണ്ട, നമുക്ക് ശരിയാക്കാം’ എന്ന സന്ദേശമാണ് ഉദ്ദേശിച്ചതെന്നും സതീശന് പിന്നീട് വിശദീകരിച്ചു. ‘പൂക്കി’ എന്ന വിളിയില്‍ സന്തോഷമേയുള്ളുവെന്നും പുതിയ തലമുറയുടെ വാക്കുകളും രീതികളും പഠിക്കാന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പറയുന്നു ഗൗരവക്കാരന്‍’ ഇമേജില്‍ നിന്നുള്ള മാറ്റം മുന്‍ മുഖ്യമന്ത്രി പിണറായി വിജയന് പൊതുവേദികളില്‍ അമിത ഗൗരവക്കാരനാണെന്ന വിമര്‍ശനം സമൂഹമാധ്യമങ്ങളില്‍ പതിവായിരുന്നു. ഇതിന് നേര്‍വിപരീതമായ ലളിതവും ക്യൂട്ടുമായ പ്രതികരണമാണ് സതീശന് സ്വീകാര്യത നല്‍കിയതെന്ന് വിലയിരുത്തപ്പെടുന്നു. ‘ഒടുവില്‍ ചിരിക്കുന്ന ഒരു മുഖ്യമന്ത്രി’ എന്നതായിരുന്നു റീലുകള്‍ക്കു താഴെ ഏറ്റവുമധികം കണ്ട കമന്റ്. വൈറല്‍ ആയ നിമിഷത്തെ മുഖ്യമന്ത്രിയുടെ ഓഫീസും പ്രയോജനപ്പെടുത്തി എന്നതാണ് സത്യം. കണക്കുകള്‍ പറയുന്നത് സത്യപ്രതിജ്ഞ നടന്ന ദിവസം തന്നെ ഇന്‍സ്റ്റഗ്രാം ഹാന്‍ഡില്‍ ഒരു മില്യണ്‍ കടന്നു. അഞ്ച് ദിവസത്തിനുള്ളില്‍ അത് 1.6 മില്യണായി. അന്ന് കേരളത്തിലെ രാഷ്ട്രീയ നേതാക്കളില്‍ ശശി തരൂര്‍ 2.2 മില്യണുമായി ഒന്നാമതും, സതീശന് രണ്ടാമതും, പിണറായി വിജയന് 1.5 മില്യണുമായി മൂന്നാമതുമായിരുന്നു. ആറ് മാസം പിന്നിടുമ്പോള്‍ സര്‍ക്കാരിനെ കുറിച്ച് വിമര്‍ശനങ്ങള്‍ പലതുണ്ടെങ്കിലും സതീശന്റെ സോഷ്യല്‍ മീഡിയ പിന്തുണക്കാര് ഏറുകയാണ്. സതീശന് കഴിഞ്ഞാന്‍ ഇന്‍സ്റ്റഗ്രാമിലെ പോപ്പുലര്‍ കോണ്‍ഗ്രസ് നേതാക്കളില്‍ ഷാഫി പറമ്പിലാണ് മുന്നില്‍. ഷാഫി പറമ്പിലിന് 1.1 മില്യണ്‍ ഫോളോവേഴ്സാണുള്ളത്. എന്നാൽ കഴിഞ്ഞ ആറ് മാസമായി ഈ എണ്ണത്തില്‍ കാര്യമായ വര്‍ധനയില്ല. സതീശന്റെ തൊട്ടടുത്തുള്ള തരൂരിനും വളര്‍ച്ചാ അനുപാതം തീരെ കുറവാണ്. ഫോളോവേഴ്സിന്റെ എണ്ണത്തില്‍ തരൂര്‍ മുന്നിലാണെങ്കിലും, വളര്‍ച്ചയുടെ വേഗത്തില്‍ സതീശനാണ് ബഹുദൂരം മുന്നില്‍.





