തൃശൂരിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ യുവാവ് രക്തം വാർന്നു മരിച്ചു; രാത്രി നടന്ന അപകടമറിയുന്നത് രാവിലെ

തൃശൂര്‍: തൃശൂരിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ യുവാവ് രക്തം വാർന്നു മരിച്ചു. പടിഞ്ഞാറേ വെമ്പല്ലൂർ കുടിലിങ്ങൽ ബസാർ കൊട്ടേക്കാട് കണ്ണന്‍റെ മകൻ അഖിൽ (26) ആണ് മരിച്ചത്. പൊയ്യ കൈതച്ചിറയിൽ ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. അർദ്ധരാത്രിയിൽ നടന്ന അപകടം പുറത്തറിയുന്നത് രാവിലെയാണ്. രാവിലെ 7 മണിയോടെ നാട്ടുകാരാണ് അഖിൽ മരിച്ചുകിടക്കുന്നത് കണ്ടത്. മാള ഹെറിറ്റേജ് റോയൽ എൻഫീൽഡ് ഷോറൂമിലെ ടെക്നീഷ്യനായിരുന്നു. അടിമാലിയിൽ നിയന്ത്രണം വിട്ട കാർ ടിപ്പർ ലോറിയിലേക്ക് ഇടിച്ചുകയറിഅടിമാലി – കുമളി ദേശീയപാതയിൽ ചെറുതോണിക്ക് സമീപം നിയന്ത്രണം വിട്ട കാർ ടിപ്പർ ലോറിയിലേക്ക് ഇടിച്ചുകയറി. കട്ടപ്പന സ്വദേശികളായ സൂര്യ, ഡോൺ എന്നിവർക്ക് പരിക്കേറ്റു. ഓവർടേക്ക് ചെയ്ത് വന്ന വാഹനത്തെ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ കാറിന്‍റെ നിയന്ത്രണം നഷ്‌ടപ്പെടുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button