കെഎസ്‍ആര്‍ടിസി സ്ത്രീ സൗജന്യ യാത്ര ജൂൺ 15 മുതൽ ഓര്‍ഡിനറി ബസുകളിൽ

തിരുവനന്തപുരം: ജൂൺ 15 മുതൽ പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും കെഎസ്ആര്‍ടിസി ബസുകളിൽ സൗജന്യ യാത്ര ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. പ്രിയദർശിനി എന്ന പേരിലാകും പദ്ധതി അറിയപ്പെടുക. ഓർഡിനറി ബസുകളിലാവും ആദ്യം നടപ്പാക്കുക. പ്രതിമാസം 70 കോടിയോളം ബാധ്യത വരും. ഇത് സർക്കാർ നൽകും.800 കോടി രൂപ കെഎസ്ആര്‍ടിസിക്ക് ഒരു വർഷം അധികം കൊടുക്കേണ്ടിവരും. നിലവിൽ സ്വകാര്യ ബസുകൾ വാടകക്ക് എടുക്കാൻ ഉദ്ദേശിക്കുന്നില്ല. മലബാർ മേഖലയിലേക്ക് കൂടുതൽ ബസുകൾ അനുവദിക്കുന്നത് പഠിക്കുമെന്നും മന്ത്രിസഭ യോഗത്തിന് ശേഷം മുഖ്യമന്ത്രി പറഞ്ഞു.സലിം കുമാറിനെതിരെ സോഷ്യൽ മീഡിയയിൽ വളരെ മോശം ക്യാമ്പയിൻ നടന്നു . ആരാണ് പിന്നിലെന്നും സതീശൻ ചോദിച്ചു. സിപിഎമ്മിനെ തോൽപ്പിക്കാൻ എളുപ്പമാണ് തോറ്റെന്ന് ബോധ്യപ്പെടുത്താനാണ് പാട്. സിപിഎം-ബിജെപി ഡീൽ നടന്നത് ചാത്തന്നൂരും കഴക്കൂട്ടത്തുമാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് – ബിജെപി ഡീലെന്ന സിപിഎം ആരോപണം ഗൗരവമുള്ളതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മുതിർന്ന എൽഡിഎഫ് നേതാക്കൾ മത്സരിച്ച സീറ്റുകളിലാണ് ബിജെപി ജയിച്ചത്. ചാത്തന്നൂരിലും കഴക്കൂട്ടത്തും ഇടത് മുന്നണിക്ക് വോട്ട് കുറഞ്ഞെന്നും സതീശൻ പറഞ്ഞു. പിഎം ശ്രീ പദ്ധതിയിൽ കൂടുതൽ ചർച്ച ആവശ്യമാണ്. നിയമ വശങ്ങൾ പരിശോധിച്ച ശേഷമേ തീരുമാനം എടുക്കാനാകൂയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.ഇ. ശ്രീധരൻ സമർപ്പിച്ച അതിവേഗ റെയിൽ പദ്ധതി നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചിട്ടില്ല. പഠിക്കാൻ ഒരു സമിതിയെ വയ്ക്കുകയാണ് ചെയ്തത് . ശ്രീധരൻ ഒരു പദ്ധതി രേഖ തന്നു. ഞാൻ പോലും വായിച്ചു നോക്കിയിട്ടില്ലെന്നും സതീശൻ വ്യക്തമാക്കി. ട്രഷറി ബാലൻസ് പുറത്തു പറയാൻ പാടില്ലെന്നാണ് പറഞ്ഞത്. ട്രഷറിയിൽ 6000 കോടി ബാലൻസ് ഉണ്ടെന്ന് ആരാണ് പറഞ്ഞത്. മുൻ ധനകാര്യ മന്ത്രിയാണ് പറഞ്ഞത്. ട്രഷറി ബാലൻസ് 6000 കോടി എന്ന് ആദ്യം പറഞ്ഞത് ബാലഗോപാലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തോമസ് ഐസക് അടുത്ത സുഹൃത്താണ്. ഇങ്ങനെയും തമാശ പറയുമോ എ ഐ ധവളപത്രത്തിൽ ഉപയോഗിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.വാഹന മോഡിഫൈക്കേഷനിൽ തീരുമാനം എടുക്കുന്നതിന് മുന്നേ മാധ്യമങ്ങൾ റീൽ ഇറക്കുകയാണ്. സെക്രട്ടറിയേറ്റിലെ നിയന്ത്രണത്തിൽ കഴിഞ്ഞ സർക്കാരിന്‍റെ ഉത്തരവ് നിലനിൽക്കുന്നുണ്ടെന്നും സതീശൻ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button