അഴുക്ക് പിടിച്ച ചായ അരിപ്പ നിമിഷനേരം കൊണ്ട് പുതിയതുപോലെ തിളങ്ങും! ഈ കിടിലൻ സൂത്രപ്പണികൾ പരീക്ഷിച്ചു നോക്കൂ
ദിവസവും വീട്ടിൽ ചായ ഉണ്ടാക്കുന്നവരാണോ നിങ്ങൾ? എങ്കിൽ തീർച്ചയായും ചായ അരിച്ചെടുക്കുന്ന അരിപ്പ വൃത്തിയാക്കുക എന്നത് പലപ്പോഴും വലിയ തലവേദനയായിരിക്കും. പാലൊഴിച്ച ചായ അരിച്ചെടുക്കുമ്പോൾ അതിന്റെ അംശങ്ങൾ അരിപ്പയിൽ പറ്റിപ്പിടിച്ചിരിക്കാനും, ഇത് പിന്നീട് ബാക്ടീരിയകൾ വളരാനും കാരണമാകും. എന്നാൽ ഇനി ഈ ബുദ്ധിമുട്ട് ഓർത്ത് വിഷമിക്കേണ്ട. നിങ്ങളുടെ വീട്ടിലുള്ള ചില സാധനങ്ങൾ ഉപയോഗിച്ച് തന്നെ വളരെ എളുപ്പത്തിൽ ചായ അരിപ്പ വൃത്തിയാക്കിയെടുക്കാൻ സാധിക്കും. ഡിഷ്‌വാഷ് ലിക്വിഡിന്റെ ഉപയോഗംഅരിപ്പ വൃത്തിയാക്കാനുള്ള ഏറ്റവും ലളിതമായ മാർഗമാണിത്. ആദ്യം ഒരു പാത്രത്തിൽ അല്പം ചൂടുവെള്ളം എടുത്ത് അതിൽ സ്റ്റീൽ അരിപ്പ ഒരു അഞ്ച് മിനിറ്റ് നേരം മുക്കിവെക്കുക. ഇതിനുശേഷം കുറച്ചു ഡിഷ്‌വാഷ് ലിക്വിഡും സ്‌ക്രബ്ബറും ഉപയോഗിച്ച് നന്നായി ഉരച്ചു കഴുകുക. ചൂടുവെള്ളത്തിൽ മുക്കിവെക്കുന്നത് കാരണം അരിപ്പയിലെ അഴുക്കുകൾ പെട്ടെന്ന് ഇളകിപ്പോകാനും അത് പുതിയതുപോലെ തിളങ്ങാനും സഹായിക്കും.ബേക്കിങ് സോഡ കൊണ്ടുള്ള മാജിക്പ്ലാസ്റ്റിക് അരിപ്പകൾക്കും സ്റ്റീൽ അരിപ്പകൾക്കും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്ന ഒന്നാണ് ബേക്കിങ് സോഡ. ഒരു ചെറിയ പാത്രത്തിൽ ഒരു ടേബിൾ സ്പൂൺ ബേക്കിങ് സോഡയും നാലോ അഞ്ചോ ടേബിൾ സ്പൂൺ ചെറുചൂടുവെള്ളവും ചേർത്ത് നന്നായി യോജിപ്പിക്കുക. കുറച്ചുകൂടി വലിയ ഒരു പാത്രത്തിലേക്ക് ഈ മിശ്രിതം മാറ്റിയ ശേഷം അതിലേക്ക് കുറച്ചു മണിക്കൂറുകൾ അരിപ്പ മുക്കിവെക്കാം. പിന്നീട് ഒരു പഴയ ടൂത്ത് ബ്രഷ് ഉപയോഗിച്ച് ഉരച്ചു കഴുകിയാൽ പാടുകളും അഴുക്കുകളും പൂർണമായും മാറും.ഗ്യാസ് അടുപ്പിൽ വെച്ച് ചൂടാക്കാംഇന്ത്യൻ അടുക്കളകളിൽ ഏറ്റവും കൂടുതൽ ആളുകൾ പരീക്ഷിക്കുന്ന ഒരു രീതിയാണിത്. അഴുക്ക് പിടിച്ച സ്റ്റീൽ അരിപ്പ നേരിട്ട് ഗ്യാസ് ബർണറിന് മുകളിൽ വെച്ച് ചൂടാക്കുക എന്നതാണ് ഈ രീതി. ഇങ്ങനെ ചെയ്യുമ്പോൾ അരിപ്പയിൽ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കുകൾ പൂർണമായും കരിഞ്ഞുപോകും. പിന്നീട് അല്പം ഡിഷ്‌വാഷ് ലിക്വിഡും വെള്ളവും ഉപയോഗിച്ച് ഇത് എളുപ്പത്തിൽ കഴുകി വൃത്തിയാക്കാവുന്നതാണ്.ആൽക്കഹോൾ ഉപയോഗിച്ചുള്ള വൃത്തിയാക്കൽഅരിപ്പയിലെ അഴുക്കുകൾ കളയാൻ ആൽക്കഹോളും വെള്ളവും 1:4 എന്ന അനുപാതത്തിൽ എടുത്ത് നന്നായി യോജിപ്പിക്കുക. തയ്യാറാക്കിയ ഈ മിശ്രിതത്തിൽ രാത്രി മുഴുവൻ അരിപ്പ മുക്കിവെക്കുക. അടുത്ത ദിവസം രാവിലെ അല്പം വെള്ളം ഉപയോഗിച്ച് കഴുകി വൃത്തിയാക്കിയാൽ അരിപ്പ പുതിയതുപോലെയാകും.ബ്ലീച്ച് ലായനി പ്രയോഗിക്കാംഒരു ടേബിൾ സ്പൂൺ ബ്ലീച്ചും ഒരു കപ്പ് തണുത്ത വെള്ളവും ചേർത്ത് മിക്സ് ചെയ്യുക. ഈ ലായനിയിൽ കുറച്ചു മണിക്കൂറുകൾ അരിപ്പ ഇട്ടുവെച്ച ശേഷം പഴയ ടൂത്ത് ബ്രഷ് ഉപയോഗിച്ച് ഉരച്ചു കഴുകുന്നത് അഴുക്കുകൾ പൂർണമായും നീക്കം ചെയ്യാൻ സഹായിക്കും.പ്ലാസ്റ്റിക് ആണോ സ്റ്റീൽ ആണോ കൂടുതൽ നല്ലത്?വിപണിയിൽ ഇന്ന് പ്ലാസ്റ്റിക്, സ്റ്റീൽ എന്നിങ്ങനെ പലതരത്തിലുള്ള അരിപ്പകൾ ലഭ്യമാണ്. എന്നാൽ ആരോഗ്യത്തിന് എപ്പോഴും നല്ലത് സ്റ്റീൽ അരിപ്പകൾ ഉപയോഗിക്കുന്നതാണ്. കാരണം, ചൂടുള്ള ചായ പ്ലാസ്റ്റിക് അരിപ്പയിലൂടെ അരിച്ചെടുക്കുമ്പോൾ അതിൽ നിന്നും രാസവസ്തുക്കൾ പുറത്തുവരാൻ സാധ്യതയുണ്ട്. ഇത് നമ്മുടെ ആരോഗ്യത്തിന് ഒട്ടും ഗുണകരമല്ല.




