പണം കൊടുക്കാൻ താൽപര്യമുള്ള സ്ത്രീകൾഓർഡിനറി ഒഴിവാക്കണം’; ഗതാഗത മന്ത്രി സി.പി ജോൺ

തിരുവനന്തപുരം: പ്രിയദർശിനി പദ്ധതി സ്ത്രീകൾ ഉത്സവഛായയോടെ ഏറ്റെടുത്തുവെന്ന് ഗതാഗത മന്ത്രി സി.പി ജോൺ. ഉദ്ദേശിച്ച പോലെ കാര്യങ്ങൾ പോവുന്നു. ഒരൊറ്റ ഓർഡിനറിയും സിറ്റി ഫാസ്റ്റ് ആക്കിയിട്ടില്ല. പണം കൊടുക്കാൻ താൽപര്യമുള്ള സ്ത്രീകൾ ഓർഡിനറി ഒഴിവാക്കണം. സ്വകാര്യ ബസുകളുമായി യുദ്ധ പ്രഖ്യാപനത്തിനില്ലെന്നും മന്ത്രി പറഞ്ഞു.പദ്ധതിക്ക് മാധ്യമങ്ങൾ നല്ല പിന്തുണ നൽകി. ഇന്നലെ ഓർഡിനറിയിൽ 11.84 ലക്ഷം സ്ത്രീകൾ കയറി. 2.46 കോടി സർക്കാർ കെഎസ്ആര്‍ടിസിക്ക് കൊടുക്കണം. കെഎസ്ആര്‍ടിസി ഉദ്ദേശിച്ച പോലെ കാര്യങ്ങൾ പോവുന്നു. വിമർശനങ്ങളും ഉണ്ടായിട്ടുണ്ട്. അതിനോട് അലർജിയില്ല. 384 സിറ്റി ഫാസ്റ്റ് ആണ് തിരുവനന്തപുരം നഗരത്തിലുള്ളത്. ഒരൊറ്റ ഓർഡിനറിയും സിറ്റി ഫാസ്റ്റ് ആക്കിയില്ല. പൊഴിയൂർ -അഞ്ചുതെങ്ങ്, പാപ്പനം കോട്- വികാസ്ഭവൻ എന്നീ സിറ്റി ഫാസ്റ്റ് ബസുകൾ ഓർഡിനറി ആക്കി. ബസുകൾ തിരിച്ചറിയാനാണ് സ്റ്റിക്കർ പതിപ്പിച്ചത്. തിരിച്ചടവിൽ ബുദ്ധിമുട്ടില്ല. അതിന് സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button