നന്തിയിൽ ലോറി മറിഞ്ഞ് അപകടം; നിർമ്മാണം പുരോഗമിക്കുന്ന റോഡരികിലെ ചാലിലേക്ക് വാഹനം വീണു
നന്തി : ചെങ്ങോട്ടുകാവ് ബൈപ്പാസിന്റെ നിർമ്മാണപ്രവർത്തി നടക്കുന്ന നന്തി ആശാ നികേതൻ ഭാഗത്ത് കോൺക്രീറ്റ് മിക്സിങ്ങ് ലോറി മറിഞ്ഞ് അപകടം.
മറ്റൊരു വാഹനത്തിന് വശം കൊടുക്കുന്നതിനിടയിലാണ് റോഡരികിലെ ചാലിലേക്ക് വാഹനം മറിഞ്ഞത്





