കോഴിക്കോട് | ട്രെയിനിൽ യാത്രചെയ്യുകയായിരുന്ന വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം; യുവാവ് അറസ്റ്റിൽ…
കോഴിക്കോട്∙ ട്രെയിനിൽ യാത്രചെയ്യുകയായിരുന്ന വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ യുവാവിനെ കോഴിക്കോട് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മലപ്പുറം പരപ്പനങ്ങാടിസ്വദേശി റിയാസ് (35) ആണ് അറസ്റ്റിലായത്.

വെള്ളിയാഴ്ച (നവംബർ 27) തൃശ്ശൂർ നിന്നും കോഴിക്കോടേക്ക് എറണാകുളം – ഓഖ എക്സ്പ്രസ് ട്രെയിനിൽ യാത്രചെയ്യുകയായിരുന്നു വിദ്യാർത്ഥിനി. തീരുർ റെയിൽവേ സ്റ്റേഷൻ പ്ലാറ്റഫോമിൽ രാത്രി ട്രെയിൻ നിർത്തിയിരിട്ടിരിക്കുമ്പോൾ പ്രതി ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. പരാതിക്കാരിയും യാത്രക്കാരും പ്രതിയെ തിരിച്ചറിയുകയും തടഞ്ഞുവെച്ച് വിവരം റെയിൽവേ പോലീസിൽ അറിയിക്കുകയും ചെയ്തതിനെത്തുടർന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.





