എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നവർ ശ്രദ്ധിക്കുക;പുതിയ നിർദേശവുമായി ആർബിഐ;സൗജന്യ ഇടപാടുകൾ അറിയിക്കണം
എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുമ്പോള്‍ അധിക ചാര്‍ജ് ഈടാകുന്നത് സംബന്ധിച്ച് ആശങ്കയുള്ളവര്‍ക്ക് ആശ്വാസമാകുന്ന നിര്‍ദേശങ്ങളുമായി എത്തിയിരിക്കുകയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). ഒരു മാസത്തില്‍ എത്ര സൗജന്യ എടിഎം ഇടപാടുകള്‍ ഉപയോഗിച്ചെന്നും തുടര്‍ന്നുള്ള ഇടപാടുകള്‍ക്ക് എത്ര രൂപ ചാര്‍ജ് നല്‍കേണ്ടിവരുമെന്നും ഉപഭോക്താക്കളെ അറിയിക്കാന്‍ ബാങ്കുകള്‍ സംവിധാനം ഒരുക്കണമെന്നതാണ് പുതിയ രീതി. 2026 നവംബര്‍ 27 മുതലാണ് പുതിയ നിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വന്നത്. എടിഎം, പോയിന്റ് ഓഫ് സെയില്‍ (PoS) സംവിധാനങ്ങളിലൂടെ പണം പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പഴയ നിര്‍ദേശങ്ങള്‍ കൂട്ടിയിണക്കിയാണ് ആര്‍ബിഐ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.
എത്ര തവണ എടിഎമ്മില്‍ നിന്ന് സൗജന്യമായി പണം പിന്‍വലിക്കാം?
സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് സ്വന്തം ബാങ്കിന്റെ എടിഎമ്മില്‍ ഒരു മാസത്തില്‍ അഞ്ച് സൗജന്യ ഇടപാടുകള്‍ നടത്താം. പണം പിന്‍വലിക്കല്‍ ഉള്‍പ്പെടെയുള്ള സാമ്പത്തിക ഇടപാടുകളും ബാലന്‍സ് പരിശോധിക്കല്‍ പോലുള്ള സാമ്പത്തികമല്ലാത്ത ഇടപാടുകളും ഇതില്‍ ഉള്‍പ്പെടും. മറ്റ് ബാങ്കുകളുടെ എടിഎമ്മുകള്‍ ഉപയോഗിക്കുമ്പോഴുള്ള സൗജന്യ ഇടപാടുകളുടെ പരിധി ഇപ്രകാരമാണ്.
മെട്രോ നഗരങ്ങളില്‍ ഒരു മാസത്തില്‍ മൂന്ന് സൗജന്യ ഇടപാടുകള്‍
മെട്രോ ഇതര നഗരങ്ങളില്‍ ഒരു മാസത്തില്‍ അഞ്ച് സൗജന്യ ഇടപാടുകള്‍
മെട്രോ- മെട്രോ ഇതര നഗരങ്ങളിലെ മറ്റ് ബാങ്കുകളുടെ എടിഎമ്മുകള്‍ ഉപയോഗിച്ചുള്ള ഇടപാടുകള്‍ ചേര്‍ത്താല്‍ ആകെ സൗജന്യ ഇടപാടുകളുടെ പരിധി അഞ്ച് ആയിരിക്കും. ബാങ്കുകള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ ഇതിലും കൂടുതല്‍ സൗജന്യ ഇടപാടുകള്‍ അനുവദിക്കാം.
പരിധി കഴിഞ്ഞാല്‍ എത്ര രൂപ നല്‍കേണ്ടിവരും?
അനുവദിച്ചിട്ടുള്ള സൗജന്യ ഇടപാടുകള്‍ പൂര്‍ത്തിയായാല്‍ തുടര്‍ന്നുള്ള ഇടപാടുകള്‍ക്ക് ബാങ്കുകള്‍ക്ക് ചാര്‍ജ് ഈടാക്കാം. എന്നാല്‍ ഒരു ഇടപാടിന് പരമാവധി 23 രൂപയും ബാധകമായ നികുതിയും മാത്രമേ ഈടാക്കാനാകൂ. ബാങ്കിന്റെ അംഗീകൃത നിരക്ക് നയമനുസരിച്ചായിരിക്കും യഥാര്‍ഥ ചാര്‍ജ്. സൗജന്യ ഇടപാടുകളുടെ പരിധി അവസാനിച്ച കാര്യം അറിയാതെ എടിഎം ഉപയോഗിക്കുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് അപ്രതീക്ഷിതമായി ചാര്‍ജ് നല്‍കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കുകയാണ് പുതിയ നിര്‍ദേശത്തിന്റെ ലക്ഷ്യം.
എടിഎമ്മില്‍നിന്ന് പണം ലഭിച്ചില്ലെങ്കില്‍ ചാര്‍ജ് ഈടാക്കുമോ?
എടിഎമ്മില്‍ പണമില്ലാത്തതുകൊണ്ടോ സാങ്കേതിക തകരാര്‍, നെറ്റ്വര്‍ക്ക് പ്രശ്‌നം തുടങ്ങിയ കാരണങ്ങളാലോ ഇടപാട് പരാജയപ്പെട്ടാല്‍ അത്തരം ഇടപാടുകള്‍ സൗജന്യ ഇടപാടുകളുടെ പരിധിയില്‍ ഉള്‍പ്പെടുത്തരുതെന്ന് ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം ഇടപാടുകള്‍ക്ക് ചാര്‍ജും ഈടാക്കാന്‍ പാടില്ല. ബാങ്കിന്റെ ഭാഗത്തുനിന്നോ സേവനദാതാവിന്റെ ഭാഗത്തുനിന്നോ ഉണ്ടായ പ്രശ്‌നങ്ങളാല്‍ പരാജയപ്പെടുന്ന ഇടപാടുകള്‍ക്കും ഈ സംരക്ഷണം ബാധകമാണ്.





