മംഗളൂരു-കൊല്ലം സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു; ഡിസംബർ നാല് മുതൽ സർവീസ്; സ്റ്റോപ്പുകൾ ഇവിടെയെല്ലാം
തിരുവനന്തപുരം: ശബരിമല തീർഥാടനവും ക്രിസ്മസ് അവധിക്കാലവും കണക്കിലെടുത്ത് സൗത്ത് വെസ്റ്റേൺ റെയിൽവേ കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു. മംഗളൂരു സെൻട്രൽ-കൊല്ലം, കൊല്ലം-മംഗളൂരു സെൻട്രൽ സ്പെഷ്യൽ ട്രെയിനുകളാണ് പ്രഖ്യാപിച്ചത്.
മംഗളൂരു സെൻട്രൽ-കൊല്ലം(06231) സ്പെഷ്യൽ എക്സ്പ്രസ് ഡിസംബർ നാല് മുതൽ 25 വരെ എല്ലാ വെള്ളിയാഴ്ചകളിലും സർവീസ് നടത്തും. വെള്ളിയാഴ്ച വൈകിട്ട് 05.55ന് മംഗളൂരു സെൻട്രലിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ ശനിയാഴ്ച രാവിലെ 07.15ന് കൊല്ലത്ത് എത്തിച്ചേരും.
കൊല്ലം-മംഗളൂരു സെൻട്രൽ സ്പെഷ്യൽ ട്രെയിൻ(06232) ഡിസംബർ അഞ്ച് മുതൽ 26 വരെ എല്ലാ ശനിയാഴ്ചകളിലും സർവീസ് നടത്തും. രാവിലെ 09.15ന് കൊല്ലത്തുനിന്ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 09.30ന് മംഗളൂരു സെൻട്രലിൽ എത്തും.





