മദ്യപിച്ച് ബസ് ഓടിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറെ തടഞ്ഞുവെച്ച് നാട്ടുകാര്‍
കോട്ടയം: പാലായില്‍ മദ്യപിച്ച് ബസ് ഓടിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ കസ്റ്റഡിയില്‍. പാലാ ഡിപ്പോയിലെ ഡ്രൈവര്‍ ജോര്‍ജുകുട്ടി ആന്റണിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പാലാ-കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസാണ് ഇയാള്‍ ഓടിച്ചിരുന്നത്. ബസ് അപകടകരമായ വിധത്തില്‍ വരുന്നതുകണ്ട് നാട്ടുകാര്‍ വാഴക്കുളം ഭാഗത്ത് വെച്ച് തടഞ്ഞുനിര്‍ത്തുകയായിരുന്നു. ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടെന്ന് വ്യക്തമായതോടെ നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് വാഴക്കുളം പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.





