ചായയിൽ ആദ്യം ചേർക്കേണ്ടത് പാലാണോ ? വെള്ളമാണോ ? ; ഇത് വായിച്ചിട്ട് തീരുമാനമെടുക്കൂ…

ചായ കേവലമൊരു പാനീയമല്ല, അതൊരു വികാരമാണ്. ചായയുമായുള്ള വൈകാരിക അടുപ്പം നമ്മളെ ചിലപ്പോൾ കിലോമീറ്ററുകൾ സഞ്ചരിപ്പിക്കും. ചൂടേറിയ ചർച്ചകൾക്കും സൗഹൃദ ചിരികൾക്കും പ്രണയ സല്ലാപങ്ങൾക്കും ചായ സാക്ഷിയാവാറുണ്ട്. ചായ ഓരോരുത്തർക്കും ഓരോ പോലെയാണ് വേണ്ടത്. ചിലർക്ക് മധുരം കൂട്ടി കടുപ്പം കുറച്ച് , മറ്റു ചിലർക്ക് മധുരമില്ലാതെ കടുപ്പം കൂട്ടിയിട്ടാവും വേണ്ടി വരിക. ചായയോട് ഇത്രയൊക്കെ അടുപ്പമുണ്ടെങ്കിലും ചായ ഉണ്ടാക്കാൻ നിൽക്കുമ്പോൾ ചിലർക്കെങ്കിലും ഒരു സംശയം വരും. പാൽ ആണോ വെള്ളമാണോ ആദ്യം ചേർക്കേണ്ടത്. രണ്ട് രീതിയിലും ചായ ഉണ്ടാക്കുമ്പോൾ ചില വ്യത്യാസങ്ങളുണ്ട്. അത് എന്തൊക്കെയെന്ന് നോക്കാം. ചായ ഉണ്ടാക്കുന്നതിൽ പാരമ്പര്യരീതിയും ആധുനിക രീതിയും ഉണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ ? എന്നാൽ, അങ്ങനെയുണ്ട്. പാരമ്പര്യരീതിയിൽ നിർമ്മിച്ചാൽ ഉണ്ടാക്കിയാലുള്ള രുചിയും ആധുനിക രീതിയിലുള്ള രുചിയും വ്യത്യസ്തമാണ്. വെള്ളം ആദ്യം എടുത്ത് ചൂടാക്കുന്നതാണ് പാരമ്പര്യ രീതി. പാരമ്പര്യ രീതി: വെള്ളമെടുത്ത് നന്നായി തിളപ്പിച്ചുകൊണ്ട് ആരംഭിക്കുക. ഇതിലേക്ക് നിങ്ങളുടെ അളവിനനുസരിച്ച് ചായപ്പൊടി ചേർക്കുക. ഇഷ്ടാനുസരണം ഇഞ്ചിയും ഏലക്കായും ചതച്ചത് ഇടുക. കുറച്ച് നേരം തിളപ്പിക്കുക. അതിന് ശേഷം പാലും പഞ്ചസാരയും ചേർക്കുന്നതാണ് പാരമ്പര്യ രീതി. ചായക്ക് കട്ടികിട്ടാൻ 2-3 മിനുട്ട് തിളപ്പിക്കുകയും വേണം. ശേഷം കപ്പുകളിലേക്ക് പകർന്ന് കുടിക്കാവുന്നതാണ്. ആധുനിക രീതി : പാലും വെള്ളവും തുല്യ അളവിൽ എടുത്ത് ചൂടാക്കുന്നിടത്താണ് ആധുനിക രീതിയിലുള്ള ചായ ഉണ്ടാക്കൽ ആരംഭിക്കുന്നത്. ചൂടായിട്ടുള്ള മിശ്രിതത്തിലേക്ക് ചായപ്പൊടി ഇട്ട് തിളപ്പിക്കുക. ശേഷം ആവശ്യത്തിന് മധുരം ചേർത്ത് കപ്പുകളിലേക്ക് പകരാവുന്നതാണ്. ചായ തിളപ്പിക്കുന്നതിനുള്ള ഏറ്റവും അനുയോജ്യമായ രീതി എന്നത് പൂർണമായും വ്യക്തിപരമായ താൽപര്യത്തെ ആശ്രയിച്ചിരിക്കും. ചായപ്പൊടിയുടെയും സുഗന്ധവ്യഞ്ജനങ്ങളുടെയും രുചി ആഗ്രഹിക്കുന്നവർക്ക് പാരമ്പര്യ രീതിയാണ് ഏറ്റവും അനുയോജ്യം. മറിച്ച്, കട്ടി കുറഞ്ഞതും കൂടുതൽ ക്രീമിയായതുമായ ചായ ഇഷ്ടപ്പെടുന്നവർക്ക് ആധുനിക രീതിയായിരിക്കും കൂടുതൽ തൃപ്തി നൽകുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button