പിഎം ശ്രീ: കഴിഞ്ഞ എൽ ഡി എഫ് സർക്കാർ ഒപ്പുവെച്ചതിനാൽസംസ്ഥാനം അത് തുടരാൻ നിർബന്ധിതരാണ്’; മുഖ്യമന്ത്രി
‘
തിരുവനന്തപുരം: പിഎം ശ്രീയിൽ തുടരാൻ നിർബഡിതരാവുകയാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. സർക്കാരിന്‍റെ വിദ്യാഭ്യാസ അവകാശങ്ങൾ ബലി കഴിക്കാതിരിക്കാൻ ആണ് ശ്രമിക്കുന്നത്. നിലവിൽ നമ്മൾ ഇതിൽ അംഗമാണ്. ഒപ്പുവെച്ച ബിജെപി ഇതര സംസ്ഥാനങ്ങളുമായി സംസാരിച്ചു.ഒപ്പ് വെക്കില്ലന്ന് പറഞ്ഞിട്ടും മന്ത്രിസഭ അറിയാതെ കഴിഞ്ഞ സർക്കാർ ഇതിൽ ഒപ്പ് വെച്ചു. 1100 കോടി കൂടി നമുക്ക് കേന്ദ്രത്തിൽ നിന്ന് ലഭിക്കാനുണ്ട്. ഇത് ഔദാര്യമല്ല. കേരളത്തിന്‍റെ അവകാശം ബലികഴിക്കാതെയും വർഗീയ അജണ്ടയില്ലാതെയും പദ്ധതി എങ്ങനെ നടപ്പാക്കാനാകുമെന്ന് ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.പിഎം ശ്രീയിൽ നിന്ന് പിന്മാറാൻ ഒരു കത്തും മുൻ സർക്കാർ നൽകിയിട്ടില്ല. പിഎം ശ്രീയിൽ നിലവിൽ കേരള സര്‍ക്കാര്‍ പങ്കാളിയാണ്. 106 കോടി അനുവദിച്ചു. അതിൽ 99 കോടി വാങ്ങി. കരിക്കുലം തീരുമാനിക്കാനുള്ള അധികാരം സര്‍ക്കാരിന് നൽകണം.ഏതൊക്കെ സ്കൂളുകൾ എന്നത് തീരുമാനിക്കാനും സർക്കാരിന് സ്വാതന്ത്ര്യം വേണം. ഇതിനായി ഒരു സമിതിയെ നിയമിച്ചു. എല്ലാ വകുപ്പിലും ഫിനാൻഷ്യൽ അഡ്വൈസറെ നിയമിക്കും. ജോയിന്‍റ് സെക്രട്ടറി പദവിയിൽ കുറയാത്ത ഉദ്യോഗസ്ഥനെ നിയമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.പിഎം ശ്രീയിൽ കേന്ദ്രം ഇളവ് അനുവദിച്ചില്ലെങ്കിൽ എന്ത് ചെയ്യാമെന്ന് കൂട്ടായി ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കാഫിര്‍ സ്ക്രീൻ ഷോട്ട് ഷാഫിയുടെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിച്ചുവെന്നും സതീശൻ ചൂണ്ടിക്കാട്ടി. അത് പിടിക്കണ്ടേ. കാഫിർ സ്ക്രീൻ ഷോട്ടിലെ യാഥാർഥ്യം പുറത്ത് വരുന്നില്ലേ. സിപിഎം ചെയ്തത് സംഘ്പരിവാറിന്‍റെ പണിയാണ്. ഇതിലൂടെ സിപിഎമ്മിന്‍റെ കാപട്യം പുറത്തുവന്നു. തെരഞ്ഞെടുപ്പ് കാലത്ത് സിപിഎം ചെയ്യുന്ന വൃത്തികേടുകളുടെ മുഖംമൂടിയാണ് അഴിഞ്ഞുവീണതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.വിസിമാര്‍ ആര്‍എസ്എസ് പരിപാടിയിൽ പങ്കെടുത്ത് ശരിയായില്ലെന്നും പിണറായി മുഖ്യമന്ത്രി ആയിരുന്നപ്പോൾ നാല് വിസിമാർ ആര്‍എസ്എസ് പരിപാടിയിൽ പങ്കെടുത്തതിനെ ന്യായീകരിച്ചുവെന്നും പറഞ്ഞു. അതേസമയം പിഎം ശ്രീ നടപ്പാക്കാൻ കേന്ദ്ര സർക്കാരിൽ നിന്ന് എൽഡിഎഫ് സർക്കാർ പണം വാങ്ങിയിട്ടില്ലെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ഉപസമിതിയെ നിയോഗിച്ചതിൽ തെറ്റില്ല. എസ്എസ്‍കെ ഫണ്ട് കിട്ടുന്നതിൽ താൽക്കാലിക അറേഞ്ച് മെന്‍റ് ഉണ്ടാക്കിയിരുന്നു. പദ്ധതി നടപ്പാക്കാൻ കഴിയില്ല എന്നത് കേന്ദ്ര സർക്കാരിനെ അറിയിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.





