തൃപ്പൂണിത്തുറയിൽ മദ്യപിക്കുന്നതിനിടെ പിടികൂടിയ മൂന്ന് പൊലീസുകാരെ സസ്പെൻഡ് ചെയ്തു

തൃപ്പൂണിത്തുറ: ഹിൽപാലസ് പൊലീസ് ക്യാമ്പിലെ ബാരക്കിലിരുന്ന് മദ്യപിക്കുന്നതിനിടെ പിടികൂടിയ മൂന്ന് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. കെ.എ.പി ഒന്നാം ബറ്റാലിയനിലെ പൊലീസുകാരായ കെ.യു. അഭിലാഷ്, എൻ. നവാസ്, എം. വിഷ്ണു എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. ബാരക്കുകളിൽ വെള്ളിയാഴ്ച രാവിലെ ഓഫീസർമാർ നടത്തിയ പതിവ് പരിശോധനയ്ക്കിടയിലാണ് മൂവർ സംഘം മദ്യപിക്കുന്നത് കണ്ടതിനെ തുടർന്ന് ഇവരിൽ നിന്ന് തീരാറായ മദ്യക്കുപ്പിയും ഗ്ലാസും വെള്ളവും പിടിച്ചെടുത്തത്. ഇവരെ വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെ കൂട്ടത്തിലുണ്ടായ അഭിലാഷ് അവിടെയുണ്ടായിരുന്ന പൊലീസുകാരെ തള്ളിയിട്ട് ഓടി രക്ഷപ്പെട്ടു. പിന്നീട് നവാസിനെയും വിഷ്ണുവിനെയും ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തി ഇരുവരും മദ്യപിച്ചത് സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിൽ അസി. കമാൻഡന്‍റിന്‍റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്. അതേസമയം സംഭവസ്ഥലത്ത് നിന്നും ഓടിപ്പോയ പൊലീസുകാരൻ അഭിലാഷ് ഇതുവരെ ക്യാമ്പിൽ തിരികെയെത്തിയിട്ടില്ല. ഇയാൾ ഒളിവിലാണെന്നാണ് പറയപ്പെടുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button