കഴുത്തിന് ചുറ്റുമുള്ള കറുത്ത വളയം വെറും അഴുക്കല്ല; ശരീരം നൽകുന്ന മുന്നറിയിപ്പാകാം..

കഴുത്തിന് ചുറ്റും കാണപ്പെടുന്ന ഇരുണ്ട വളയങ്ങൾ അഴുക്കോ വെയിൽ ഏറ്റതുകൊണ്ട് ഉണ്ടാകുന്ന ടാനിങ് ആകാമെന്നാണ് നാം പൊതുവെ കരുതാറുള്ളത്. എന്നാല്‍ ഇതത്ര നിസാരമല്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. നിങ്ങളുടെ ശരീരത്തിനുള്ളിൽ നടക്കുന്ന മറ്റ് ചില ആരോഗ്യപ്രശ്നങ്ങളുടെ സൂചനയായിരിക്കാം ഇത്. ‘അകാന്തോസിസ് നൈഗ്രിക്കൻസ്’ എന്ന അവസ്ഥയുടെ ലക്ഷണമാകാം. ഇതിന്‍റെ ഭാഗമായി കഴുത്തിലും ചർമ്മത്തിന്റെ മറ്റ് മടക്കുകളിലും കട്ടിയുള്ളതും വെൽവെറ്റ് പോലുള്ളതുമായ ഇരുണ്ട പാടുകൾ പ്രത്യക്ഷപ്പെടുന്നു. ഇത് ശരീരത്തിലെ മറ്റ് ആന്തരിക ആരോഗ്യപ്രശ്നങ്ങളുടെ സൂചനയായിരിക്കാമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.2025-ൽ ‘ഇന്റർനാഷണൽ ജേണൽ ഓഫ് ക്ലിനിക്കൽ അപ്ഡേറ്റ്‌സ് ആൻഡ് മെഡ്‌ക്കൽ സയൻസിൽ’ പ്രസിദ്ധീകരിച്ച ഒരു ക്രോസ്-സെക്ഷണൽ പഠനത്തിൽ 330 രോഗികളെ പരിശോധിക്കുകയുണ്ടായി. ഡെർമറ്റോളജി സന്ദർശനങ്ങളിൽ 4.7 ശതമാനവും അകാന്തോസിസ് നൈഗ്രിക്കൻസ് കാരണമാണെന്ന് ഈ പഠനം വെളിപ്പെടുത്തി. ഇതിൽ 81 ശതമാനം കേസുകളിലും കഴുത്തിനെയാണ് ഈ അവസ്ഥ ബാധിച്ചിരുന്നത്. കൂടാതെ, ഈ രോഗാവസ്ഥയ്ക്ക് അമിതവണ്ണവുമായി 67.6 ശതമാനവും, പ്രമേഹവുമായി 18.8 ശതമാനവും ശക്തമായ ബന്ധമുണ്ടെന്നും പഠനം കണ്ടെത്തി. കഴുത്തിലെ കറുത്ത പാടുകൾ ശരീരത്തിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന ഉപാപചയ പ്രശ്നങ്ങളുടെ പ്രാരംഭ ലക്ഷണമാകാം എന്ന് ഇത് തെളിയിക്കുന്നു. കാരണങ്ങള്‍ ടൈപ്പ് 2 പ്രമേഹത്തിലേക്ക് നയിച്ചേക്കാവുന്ന ഇൻസുലിൻ പ്രതിരോധമാണ് ഇതിന്റെ പ്രധാന കാരണം. പിസിഒഎസ് , തൈറോയ്ഡ് അസന്തുലിതാവസ്ഥ, അഡ്രീനൽ ഡിസോർഡേഴ്സ് എന്നിവയും ഇതിന് കാരണമാകാം. സ്റ്റിറോയിഡുകൾ, ഗർഭനിരോധന ഗുളികകൾ, നിയാസിൻ തുടങ്ങിയ ചില മരുന്നുകളുടെ ഉപയോഗം ഈ അവസ്ഥ വർധിപ്പിച്ചേക്കാം.അപൂർവമായി, പ്രായമായവരിൽ കഴുത്ത് പെട്ടെന്ന് കറുക്കുന്നത് ആമാശയം, പാൻക്രിയാസ്, കരൾ എന്നിവയെ ബാധിക്കുന്ന ആന്തരിക കാൻസറിന്റെ ലക്ഷണവുമാകാം.ലക്ഷണങ്ങൾകഴുത്തിന്റെ പിൻഭാഗം, കക്ഷങ്ങൾ, ഞരമ്പുകൾ, കൈമുട്ടുകൾ എന്നിവിടങ്ങളിൽ കട്ടിയുള്ളതും ഇരുണ്ടതുമായ പാടുകൾ പ്രത്യക്ഷപ്പെടുക.ഇതിനോടൊപ്പം ചിലപ്പോൾ ചൊറിച്ചിൽ, നേരിയ ദുർഗന്ധം, അല്ലെങ്കിൽ സ്കിൻ ടാഗുകൾ എന്നിവയും ഉണ്ടായേക്കാം.സാധാരണയായി ഇത് സാവധാനത്തിലാണ് വികസിക്കുന്നത്, എന്നാൽ പെട്ടെന്ന് ഉണ്ടാകുന്ന മാറ്റങ്ങൾ ഗൗരവമായി കാണണം.രോഗനിർണ്ണയംഡോക്ടർമാർക്ക് സാധാരണയായി ചർമ്മ പരിശോധനയിലൂടെ ഇത് കണ്ടെത്താനാകും. രക്തത്തിലെ പഞ്ചസാരയുടെ അളവ്, ഇൻസുലിൻ അളവ്, തൈറോയ്ഡ് പ്രവർത്തനം അല്ലെങ്കിൽ ഹോർമോൺ അസന്തുലിതാവസ്ഥ എന്നിവ പരിശോധിക്കാൻ രക്തപരിശോധനകൾ നിർദേശിച്ചേക്കാം. കാൻസർ സാധ്യത സംശയിക്കുന്നുവെങ്കിൽ മാത്രമേ സ്കിൻ ബയോപ്സി ആവശ്യമായി വരാറുള്ളൂ. പാടുകൾ പെട്ടെന്ന് പടരുകയോ ശരീരഭാരം പെട്ടെന്ന് കുറയുകയോ ചെയ്താൽ ഉടൻ തന്നെ വൈദ്യസഹായം തേടണം.ചികിത്സാ രീതികൾശരീരഭാരം കുറയ്ക്കുക, പതിവ് വ്യായാമം, ഭക്ഷണത്തിൽ പഞ്ചസാരയുടെ അളവ് കുറയ്ക്കുക എന്നിവ ഇൻസുലിൻ പ്രതിരോധം മെച്ചപ്പെടുത്താനും പാടുകൾ കുറയ്ക്കാനും സഹായിക്കും.പ്രമേഹം, പിസിഒഎസ് അല്ലെങ്കിൽ തൈറോയ്ഡ് പ്രശ്നങ്ങൾ എന്നിവയ്ക്ക് കൃത്യമായ ചികിത്സ നൽകുന്നത് ചർമ്മത്തിന്റെ അവസ്ഥ മെച്ചപ്പെടുത്തും. ചർമ്മത്തിന്റെ കറുപ്പ് നിറം കുറയ്ക്കാൻ ഡെർമറ്റോളജിസ്റ്റുകൾ റെറ്റിനോയിഡുകൾ, കെമിക്കൽ പീലിംഗ്, ലേസർ തെറാപ്പി അല്ലെങ്കിൽ മൈക്രോഡെർമബ്രാഷൻ എന്നിവ നിർദ്ദേശിച്ചേക്കാം.വരാതിരിക്കാന്‍ എന്തുചെയ്യണം?ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുകയും മധുരം പരിമിതപ്പെടുത്തുകയും ചെയ്യുക.ധാന്യങ്ങൾ, പച്ചക്കറികൾ, പ്രോട്ടീൻ എന്നിവ അടങ്ങിയ സമീകൃതാഹാരം കഴിക്കുകകഴുത്തും ചർമ്മത്തിന്റെ മടക്കുകളും എപ്പോഴും വൃത്തിയായും ഉണങ്ങിയതായും സൂക്ഷിക്കുക.ചർമ്മത്തിൽ കൂടുതൽ പിഗ്മെന്റേഷൻ ഉണ്ടാകാതിരിക്കാൻ ദിവസവും സൺസ്‌ക്രീൻ ഉപയോഗിക്കുക.ചർമ്മത്തെ പ്രകോപിപ്പിക്കുന്ന രീതിയിൽ കഠിനമായി സ്ക്രബ് ചെയ്യുന്നത് ഒഴിവാക്കുക. കഴുത്തിലെ കറുപ്പ് പെട്ടെന്ന് പ്രത്യക്ഷപ്പെടുകയോ വേഗത്തിൽ പടരുകയോ ചെയ്താൽ, സ്വയം ചികിത്സകൾക്ക് മുതിരാതെ എത്രയും വേഗം ഒരു ഡെർമറ്റോളജിസ്റ്റിന്റെയോ വിദഗ്ധ ഡോക്ടറുടെയോ സഹായം തേടണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

SITUS GACOR

slot

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

slot gacor hari ini

slot gacor terbaru

DEWISLOT77

TAXI4D