ദിവസവും മുട്ട കഴിച്ചാൽ ശരീരത്തിൽ എന്ത് സംഭവിക്കും? ; ഗുണങ്ങളും പാർശ്വഫലങ്ങളും അറിയാം

മുട്ടയോളം തെറ്റിദ്ധരിക്കപ്പെട്ട ഒരു ഭക്ഷണമുണ്ടോ ? സംശയമാണ്. പലരീതിയിലുള്ള തിയറികൾ മുട്ടയെ ചൊല്ലി അന്തരീക്ഷത്തിലുണ്ട്. അവയിൽ ചിലത് അർധസത്യങ്ങളാണെങ്കിൽ മറ്റുള്ളവ യാഥാർത്ഥ്യവുമായി ഒരു ബന്ധവും ഇല്ലാത്തതാണ്. ദിവസവും മുട്ട കഴിച്ചാൽ എന്താണ് ശരീരത്തിൽ സംഭവിക്കുന്നത്. അതിന്റെ ​ഗുണങ്ങൾ എന്തൊക്കെയാണ് ? പാർശ്വഫലങ്ങൾ ഉണ്ടോ ? ഉണ്ടെങ്കിൽ അവയെന്തെല്ലാമാണ്? മുട്ട നമ്മുടെ ഭക്ഷണക്രമത്തിലെ ഏറ്റവും പോഷകസമൃദ്ധമായ ആഹാരങ്ങളിലൊന്നാണ്. എന്നാൽ ഇതിലടങ്ങിയിരിക്കുന്ന കൊളസ്ട്രോളിന്റെ പേരിൽ വർഷങ്ങളായി നിരവധി സംശയങ്ങളും നിലനിൽക്കുന്നുണ്ട്. ഒരു വലിയ മുട്ടയിൽ ആറ് ഗ്രാം ഉയർന്ന ഗുണനിലവാരമുള്ള പ്രോട്ടീൻ, അവശ്യ അമിനോ ആസിഡുകൾ, പ്രധാന വിറ്റാമിനുകൾ, മിനറലുകൾ എന്നിവ അടങ്ങിയിരിക്കുന്നു. ഇവയിൽ ഭൂരിഭാഗം പോഷകങ്ങളും അടങ്ങിയിരിക്കുന്നത് മുട്ടയുടെ മഞ്ഞക്കരുവിലാണ്. മഞ്ഞക്കരുവിൽ ഏകദേശം 180 മില്ലിഗ്രാം കൊളസ്ട്രോൾ അടങ്ങിയിട്ടുണ്ടെങ്കിലും, ആരോഗ്യവാനായ ഒരാൾക്ക് ദിവസവും ഒരു മുട്ട വീതം കഴിക്കുന്നത് ഹൃദയാഘാതം, സ്ട്രോക്ക് അല്ലെങ്കിൽ മറ്റ് ഹൃദയസംബന്ധമായ രോഗങ്ങൾക്കുള്ള സാധ്യത കൂട്ടുന്നില്ല എന്നാണ് ഹാർവാർഡ് ഹെൽത്ത് വിദഗ്ദ്ധർ പറയുന്നത്. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവയടങ്ങിയ സമീകൃത ഭക്ഷണക്രമത്തിന്റെ ഭാഗമായി മുട്ടയെ മാറ്റാവുന്നതാണ്. ദിവസവും മുട്ട കഴിക്കുമ്പോൾ ശരീരത്തിൽ സംഭവിക്കുന്നത് കൊളസ്ട്രോൾ ക്രമീകരണം: നമ്മൾ സ്ഥിരമായി മുട്ട കഴിക്കുമ്പോൾ, പുറത്തുനിന്ന് എത്തുന്ന കൊളസ്ട്രോളിന് പകരമായി കരൾ ശരീരത്തിൽ ഉൽപ്പാദിപ്പിക്കുന്ന കൊളസ്ട്രോളിന്റെ അളവ് കുറച്ച് ഇത് ക്രമീകരിക്കുന്നു. പേശികളുടെ വളർച്ചയും ഊർജ്ജവും: മുട്ടയിലെ പ്രോട്ടീൻ പേശികളെ പുനർനിർമ്മിക്കാനും ദീർഘനേരം വിശപ്പ് അനുഭവപ്പെടാതിരിക്കാനും സഹായിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവും ഊർജ്ജവും ദിവസം മുഴുവൻ സ്ഥിരമായി നിലനിർത്താൻ സഹായിക്കും. മസ്തിഷ്ക ആരോഗ്യം: തലച്ചോറിന്റെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്ന ‘കോളിൻ’ എന്ന പോഷകത്തിന്റെ മികച്ച സ്രോതസ്സാണ് മുട്ട. ഓർമ്മശക്തി, മൂഡ്, ശരീരത്തിലെ കൊഴുപ്പ് സംസ്കരണം എന്നിവയെ ഇത് സഹായിക്കുന്നു. ഒരു മുട്ടയിൽ നിന്ന് തന്നെ ശരീരത്തിന് ആവശ്യമായ കോളിന്റെ നാലിലൊന്ന് ഭാഗം ലഭിക്കും. കണ്ണുകളുടെ സംരക്ഷണം: മഞ്ഞക്കരുവിലുള്ള ലൂട്ടീൻ (Lutein), സിയാക്സാന്തിൻ (Zeaxanthin) എന്നീ ആന്റിഓക്സിഡന്റുകൾ കണ്ണുകൾക്ക് ഉണ്ടാകുന്ന കേടുപാടുകളിൽ നിന്ന് സംരക്ഷണം നൽകുന്നു. മുതിർന്നവർക്ക് പ്രയോജനകരം: പ്രായമായവരിൽ മസിൽ മാസ് നിലനിർത്താനും എല്ലുകൾക്ക് കരുത്ത് നൽകാനും ഇത് സഹായിക്കുന്നു. മുട്ടയിലടങ്ങിയിരിക്കുന്ന വിറ്റാമിൻ ഡി ശരീരത്തിലേക്ക് കാൽസ്യം ആഗിരണം ചെയ്യാൻ സഹായിക്കുന്നതിനാലാണിത്. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ (പാർശ്വഫലങ്ങൾ): ചില ആളുകളുടെ ശരീരം ഭക്ഷണത്തിൽ നിന്നുള്ള കൊളസ്ട്രോൾ കൂടുതൽ ആഗിരണം ചെയ്യാൻ സാധ്യതയുള്ളവരാണ്. ഇങ്ങനെയുള്ളവർ അമിതമായി മുട്ട കഴിക്കുമ്പോൾ അത് എൽഡിഎൽ (LDL) അഥവാ ‘ചീത്ത’ കൊളസ്ട്രോൾ ഉയരാൻ കാരണമായേക്കാം. പ്രമേഹമോ പ്രിഡയബറ്റിക്ക് ആയവരോ മുട്ടയുടെ കാര്യത്തിൽ നിയന്ത്രണം പാലിക്കേണ്ടതുണ്ട്. പലപ്പോഴും മുട്ട തനിയെ കഴിക്കുന്നതല്ല പ്രശ്നം ഉണ്ടാക്കുന്നത്, മറിച്ച് അതിനൊപ്പം ചേർക്കുന്ന ബട്ടർ, ചീസ്, സംസ്കരിച്ച മാംസങ്ങൾ എന്നിവയാണ്. കൂടാതെ മുട്ട പാകം ചെയ്യുന്ന രീതിയും പ്രധാനമാണ്. ഉയർന്ന കൊളസ്ട്രോൾ, പ്രമേഹം അല്ലെങ്കിൽ ഹൃദ്രോഗത്തിന്റെ പാരമ്പര്യമുള്ളവർ മുട്ട കഴിക്കുന്നതിൽ കൃത്യമായ മിതത്വം പാലിക്കേണ്ടതുണ്ട്. എങ്ങനെ ആരോഗ്യകരമായി കഴിക്കാം? മുട്ട കഴിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് ഒരു മുഴുവൻ മുട്ടയും, ഒപ്പം ഒന്നോ രണ്ടോ മുട്ടയുടെ വെള്ളയും മാത്രമായി കഴിക്കാം. ഇത് കൊളസ്ട്രോൾ കുറയ്ക്കാനും പ്രോട്ടീൻ കൂട്ടാനും സഹായിക്കും. വൈറ്റ് ബ്രെഡിനും ബട്ടർ ടോസ്റ്റിനും പകരം ചീര, തക്കാളി അല്ലെങ്കിൽ ചാമ (Millet) എന്നിവയ്ക്കൊപ്പം മുട്ട കഴിക്കുക. ഇതിലെ നാരുകൾ (Fibre) കൊഴുപ്പ് എളുപ്പത്തിൽ ദഹിക്കാൻ സഹായിക്കുകയും വയർ വീർക്കുന്ന അവസ്ഥ തടയുകയും ചെയ്യും. മുട്ട പുഴുങ്ങിയോ, ആവിയിൽ വേവിച്ചോ കഴിക്കാൻ ശ്രദ്ധിക്കുക. ആഴ്ചയിൽ മുട്ടയ്ക്ക് പകരമായി പരിപ്പ് വർഗ്ഗങ്ങൾ, പനീർ എന്നിവയും മാറിമാറി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഹൃദയത്തിനും ദഹനവ്യവസ്ഥയ്ക്കും നല്ലതാണ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

slot gacor hari ini

link slot gacor

slot online

mimislot

mimislot link

Informasi Slot Gacor

akses mimislot

MIMISLOT

slot gacor

mimislot

mimislot

mimislot

slot gacor

slot

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

slot gacor hari ini

DEWISLOT77

TAXI4D

slot853

ICASLOT

mimislot